HOME
DETAILS
MAL
സര്‍ക്കാര്‍ സ്വന്തം ഉത്തരവിനെതിരേ കോടതി കയറുന്നു: ചെന്നിത്തല
backup
October 04 2020 | 01:10 AM
തിരുവനന്തപുരം: സ്വന്തം ഉത്തരവിനെതിരേ കോടതി കയറുന്ന സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്.സി.ആര്‍.ഐ) ലംഘനം ഉണ്ടായാല്‍ സി.ബി.ഐക്ക് അന്വേഷിക്കാന്‍ നേരത്തെ അനുവാദം നല്‍കിയ സര്‍ക്കാരാണ് ഇപ്പോള്‍ അതിനെതിരേ കോടതിയില്‍ പോകുന്നത്. ഇത് ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എഫ്.സി.ആര്‍.ഐ ലംഘനത്തില്‍ കേസ് എടുക്കാന്‍ 2017ലാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് അനുമതി നല്‍കിയത്. ലൈഫ് മിഷനിലെ അഴിമതി പിടിക്കുമെന്നായപ്പോള്‍ സ്വന്തം ഉത്തരവിനെതിരെ സര്‍ക്കാര്‍ പടപൊരുതുകയാണ്. ഇതിനായി വന്‍ തുക മുടക്കി അഭിഭാഷകനെ വാദിക്കാന്‍ നിയോഗിച്ചു.
അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നതിനാലാണ് സര്‍ക്കാര്‍ കോടതിയില്‍ പോയത്. എന്നാല്‍, അന്വേഷണം തുടരാന്‍ കോടതി പറഞ്ഞത് സര്‍ക്കാരിനേറ്റ പ്രഹരമാണ്. ഈ കേസ് പിന്‍വലിച്ച് സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. എത്ര മൂടിവച്ചാലും സത്യം പുറത്തുവരുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 50,000 പേര്‍ക്ക് ജോലി കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വ്യാജമാണ്. സാധാരണക്കാര്‍ക്ക് തൊഴില്‍ നല്‍കാതെ സ്വന്തക്കാരെ വിവിധ സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റുകയാണ് സര്‍ക്കാര്‍. വകുപ്പുകളിലെ പിന്‍വാതില്‍ നിയമനങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയെങ്കിലും ന്യായീകരിക്കുന്ന മറുപടിയാണ് മുഖ്യമന്ത്രിയില്‍നിന്ന് ലഭിച്ചത്. അവസാനം നല്‍കിയ കത്തിനു മറുപടി ലഭിച്ചിട്ടില്ല. കരാര്‍ നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."