ശിരോവസ്ത്ര വിലക്ക്: അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്ന്
കോഴിക്കോട്: തിരുവനന്തപുരം മണക്കാട് ചിന്മയാ വിദ്യാലയത്തില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് വിദ്യാര്‍ഥി ജനത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മറ്റെല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാര്‍ഥിനികളെ ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിച്ചപ്പോഴാണ് ചിന്മയ സ്കൂളില്‍ അനുമതി നിഷേധിച്ചത്.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി നിലനില്‍ക്കവേ ചിന്മയ വിദ്യാലയത്തില്‍ വിദ്യാര്‍ഥിനികളുടെ ശിരോവസ്ത്രം അഴിപ്പിച്ചത് ഭരണഘടനാ ലംഘനവും വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയുമാണ്. ഇത്തരം നീക്കത്തിലൂടെ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും ജില്ലാ പ്രസിഡന്റ് സുബൈര്‍ അമ്പലക്കണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."