എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആറരയ്ക്ക് ശേഷം
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് ആറുമണിയോടെ അവസാനിക്കും. വോട്ടെടുപ്പ് അവസാനിച്ചാല്‍ ആറരയോടെ വിവിധ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ലഭ്യമാവാന്‍ തുടങ്ങും. ആറരയ്ക്ക് ശേഷം മാത്രമേ എക്‌സിറ്റ് പോളുകള്‍ പുറത്ത് വിടാവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് മുമ്പ് പത്ര,ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിച്ചാല്‍ അതിനെതിരേ കടുത്ത നടപടിയുണ്ടാവുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. എട്ട് സംസ്ഥാനങ്ങളിലെ 59 നിയമസഭാ മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഈ മാസം 23നാണ് വോട്ടെണ്ണല്‍.
അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ഉച്ചക്ക് രണ്ടുമണി വരെ 41.41 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ട് മണി വരെ ബംഗാളില്‍ 49.79 ഉം മധ്യപ്രദേശില്‍ 46.03 ശതമാനം പോളിങ് രേഖപ്പെടുത്തി. ജാര്‍ഖണ്ഡ് 52%, യുപി 37%, പഞ്ചാബ് 37.89%,ഹിമാചല്‍ പ്രദേശ് 43.68%,ഛത്തീസ്ഗഡ് 37.50%, ബിഹാര്‍ 36% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."