HOME
DETAILS
MAL
ഒ രാജഗോപാലിന്റെ ഓഫിസിനുനേരെ ആക്രമണം
backup
May 07, 2017 | 10:10 PM
തിരുവനന്തപുരം: ഒ രാജഗോപാല്‍ എം.എല്‍.എയുടെ ഓഫിസിനുനേരെ ആക്രമണം. കരമനയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിനുനേരെ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് ആക്രമണമുണ്ടായത്. ജനല്‍ച്ചില്ലുകളും മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലും തകര്‍ന്നിട്ടുണ്ട്.
രാത്രി 12 വരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫിസിലുണ്ടായിരുന്നു. അവര്‍ പോയതിനുശേഷമാണ് ആക്രമണമുണ്ടായത്. സംഭവത്തിനുപിന്നില്‍ സി.പി.എമ്മാണെന്ന് സ്ഥലം സന്ദര്‍ശിച്ച ഒ രാജഗോപാല്‍ ആരോപിച്ചു. സമീപപ്രദേശമായ പാപ്പനംകോട്ട് ബി.ജെ.പി- സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വാടക തര്‍ക്കമാണ് ആക്രമണത്തിനുപിന്നിലെന്നാണ് കരമന പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."