HOME
DETAILS

കാസര്‍കോട്ടെ റീപോളിങ്: കൂളിയാട് സ്‌കൂളില്‍ പോളിങ് ശതമാനം കുറഞ്ഞു

  
backup
May 19, 2019 | 4:33 PM

repolling-kasragod-trikkarippur

 

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തൃക്കരിപ്പൂര്‍ അസംബ്ലി മണ്ഡലത്തിലെ കൂളിയാട് സ്‌കൂളില്‍ നടന്ന റീപോളിങില്‍ 84.13 ശതമാനം വോട്ടു രേഖപ്പെടുത്തി. 599 സ്ത്രീ വോട്ടര്‍മാരും, 462 പുരുഷ വോട്ടര്‍മാരുമാണ് ഞായറാഴ്ച രാവിലെ മുതല്‍ വൈകുന്നേരം 7 വരെ നടന്ന വോട്ടെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.

കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് മണ്ഡലത്തിലെ പയ്യന്നൂര്‍, കല്യാശേരി മണ്ഡലത്തിലെ ചില ബൂത്തുകളില്‍ ഉള്‍പ്പെടെ റീപോളിങ് നടന്നത്. കൂളിയാട് സ്‌കൂള്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത ശ്യാംകുമാര്‍ എന്നയാള്‍ക്കെതിരെ തെളിവിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു.

ഏപ്രില്‍ 23 ന് നടന്ന വോട്ടെടുപ്പില്‍ പോളിങ് ശതമാനം 88.9 ആയിരുന്നു. മുന്‍ വോട്ടെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിനേക്കാള്‍ 68 വോട്ടാണ് റീപോളിങില്‍ കുറഞ്ഞത്.

അതിരാവിലെ തന്നെ സ്ത്രീ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് ബൂത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. വോട്ടു രേഖപ്പെടുത്താനുള്ള സമയം കഴിഞ്ഞതിനെ തുടര്‍ന്ന് വരിയില്‍ ഉണ്ടായ വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് വൈകുന്നേരം ഏഴോടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നു; പിണറായി വിജയന് പിന്തുണയുമായി എം.കെ സ്റ്റാലിന്‍

National
  •  a month ago
No Image

പിണറായിക്കെതിരായ ഇഡി റെയ്ഡ്; കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ ആവശ്യം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എം.വി ഗോവിന്ദന്‍ 

Kerala
  •  a month ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; അടുത്ത ആഴ്ച്ച സത്യപ്രതിജ്ഞ

National
  •  a month ago
No Image

എസ്.ഐ.ആര്‍ ശരിവെച്ച് സുപ്രീം കോടതി; വോട്ടര്‍ പട്ടിക പുതുക്കലിന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ അധികാരം

National
  •  a month ago
No Image

ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ ബലിപെരുന്നാള്‍ നിസ്‌കാരത്തിനെത്തി യു.എ.ഇ പ്രസിഡന്റ് 

uae
  •  a month ago
No Image

ഇ.ഡി റെയ്ഡില്‍ വ്യാപക പ്രതിഷേധവുമായി സി.പി.എം; പിണറായി വിജയന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് മുതിര്‍ന്ന നേതാക്കള്‍

Kerala
  •  a month ago
No Image

ബെംഗളൂരുവില്‍ എബോള ഭീതി; ഉഗാണ്ടയില്‍ നിന്നെത്തിയ 28കാരി ക്വാറന്റീനില്‍ 

National
  •  a month ago
No Image

ഇ.ഡിയുടേത് ലക്ഷ്യംവെച്ചുള്ള ആക്രമണം, വേട്ടയാടലിന് പിന്നില്‍ യു.ഡി.എഫിന് പങ്കുണ്ടോയെന്ന് സംശയം; പിണറായിക്ക് പിന്തുണയുമായി സി.പി.എം

Kerala
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച്ച; നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ കാണാതായതായി റിപ്പോര്‍ട്ട് 

Kerala
  •  a month ago
No Image

കോടതി ഉത്തരവ് ലംഘിച്ചു; ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ; ഉടന്‍ കീഴടങ്ങാന്‍ ഉത്തരവിട്ട് സിംഗപ്പൂര്‍ കോടതി 

International
  •  a month ago