ദുരന്തത്തിന് ശേഷം ആദ്യമായി വിജയ് കരൂരില്‍; മരിച്ചവരുടെ കുടുംബത്തിലെ 32 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ഉത്തരവ് കൈമാറും
കരൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി കരൂരിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. കറുപ്പ് വസ്ത്രം ധരിച്ചത്തിയ വിജയിക്കായി വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. തിരുച്ചിറപ്പള്ളിയില്‍ ചാര്‍ട്ടേഡ് വിമാനം ഇറങ്ങിയ ശേഷം റോഡ് മാര്‍ഗമാണ് അദ്ദേഹം കരൂരിലെത്തിയത്. അപകടം നടന്ന ശേഷം ആദ്യമായാണ് വിജയ് കരൂര്‍ സന്ദര്‍ശിക്കുന്നത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കരൂരില്‍ പത്ത് കിലോമീറ്റര്‍ ദൂരം റോഡിന്റെ ഇരുവശത്തും ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. 5000 ഓളം പൊലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്.
മരിച്ചവരുടെ കുടുംബത്തിലെ 32 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍ക്കുന്നതുമായി ബന്ധപ്പെട്ട നിയമന ഉത്തരവ് അദ്ദേഹം. ജോലി കൈമാറുംനല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കണമെന്ന ആവിശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. നേരത്തേ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കിയിരുന്നു.
കരൂര്‍ ദുരന്തം മറക്കാനാകാത്ത സംഭവമാണെന്നും ദുരന്തത്തില്‍ പൊലിസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തെ ഡി.എം.കെ. രാഷ്ട്രീയമായി ഉപയോഗിച്ചെന്നും അവരുടെ മുഖംമൂടി അഴിഞ്ഞ് വീണുവെന്നും താന്‍ പണത്തെക്കാള്‍ ജനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മണ്ഡല പുനര്‍നിര്‍മ്മാണത്തില്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തി.
2025 സെപ്റ്റംബറിലാണ് കരൂരില്‍ ടി.വി.കെ. റാലിക്കിടെയിലുണ്ടായ തിക്കിലും തിരക്കിലുമായി 41 പേര്‍ മരിച്ചത്. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയും വിജയ്‌യെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
For the first time since the disaster, Vijay will visit Karur, where he is set to hand over government job appointment orders to 32 members of families who lost their loved ones in the tragedy. The initiative is part of the government's rehabilitation measures aimed at supporting affected families through employment assistance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."