HOME
DETAILS

മലയോരത്ത് കുടിയിറക്ക് ഭീഷണി

  
backup
May 07, 2017 | 10:14 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%80


നിലമ്പൂര്‍: ഒരുകാലത്തു കര്‍ഷകരുടെ വിയര്‍പ്പില്‍ പൊന്നുവിളയിച്ചിരുന്ന മലയോര ഗ്രാമങ്ങള്‍ കുടിയിറക്കു ഭീഷണിയില്‍. മേഖലയിലെ നൂറുകണക്കിനു കര്‍ഷകര്‍ കൃഷിയിടങ്ങള്‍ വിറ്റു മറ്റു പ്രദേശങ്ങളിലേക്കു ചേക്കേറിക്കഴിഞ്ഞു.
മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാരം കാണുന്നതില്‍ വന്ന നിംസംഗതയാണ് മണ്ണ് ഉപേക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വ്യാപക കൊഴിഞ്ഞുപോക്കാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കുടിയേറ്റ ഗ്രാമങ്ങളായ കക്കാടംപൊയില്‍, താഴെ കക്കാട്, അകമ്പുഴ കരിമ്പ്, മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി, ചാലിയാര്‍ പഞ്ചായത്തുകളിലെ വെണ്ടേക്കുംപൊയില്‍, ചീങ്കണ്ണിപ്പാലി, പലകതോട്, വാളാംതോട്, തോട്ടപ്പള്ളി, നായാടംപൊയില്‍, 12,11,10,8 ബ്ലോക്കുകള്‍, അളക്കല്‍, വിജയപുരം മേഖലകളിലാണ് കുടിയിറക്കം രൂക്ഷമായത്. കാര്‍ഷിക വിളകളുടെ വിലയിടിവ്, വിളകളുടെ രോഗബാധ എന്നിവയാണ് കര്‍ഷകരെ കുടിയിറക്കാന്‍ പ്രേരിപ്പിച്ചത്. 1970കളുടെ തുടക്കത്തില്‍ കുടിയേറിയ ഈ ഗ്രാമങ്ങളിലെ പ്രധാന കാര്‍ഷിക വിളകള്‍, കാപ്പി, കുരുമുളക്, കമുക്, തെങ്ങ് എന്നിവയാണ്. ഇവയില്‍ രോഗബാധ വ്യാപകമായതോടെ കൃഷികള്‍ കൂട്ടമായി നശിച്ചു. ബാങ്കുകളില്‍നിന്നു കടമെടുത്ത് കൃഷി നടത്തിയവര്‍ ജപ്തി ഭീഷണിയിലുമാണ്.ഈ പ്രദേശങ്ങളില്‍ 1,500ലേറെ കര്‍ഷക കുടുംബങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ അത് അറുനൂറിനു താഴെയായി ചുരുങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധത്തിനിടെ ഫ്രഷ് കട്ട് പ്ലാന്റിന് ഉപാധികളോടെ പ്രവർത്തനാനുമതി; കർശന വ്യവസ്ഥകൾ, വീഴ്ച വരുത്തിയാൽ നടപടി

Kerala
  •  14 days ago
No Image

ടെക് ഭീമൻ മുതൽ റീട്ടെയിൽ ചക്രവർത്തി വരെ, യുഎഇയിലെ ടോപ് ടെൻ സമ്പന്നർ ഇവർ

uae
  •  14 days ago
No Image

മുൻ മന്ത്രിയുമായി സംസാരിക്കണമെന്ന് ആവശ്യം; 17 കുട്ടികളെ ബന്ദിയാക്കിയ യുവാവ് പൊലിസിന്റെ വെടിയേറ്റ് മരിച്ചു

National
  •  14 days ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്: സത്യപ്രതിജ്ഞ നവംബർ 24ന് 

National
  •  14 days ago
No Image

ഇനി പഴയ മോഡല്‍ പാസ്‌പോര്‍ട്ട് ലഭിക്കില്ല: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ മാറ്റം; പ്രഖ്യാപനവുമായി ദുബൈ കോൺസുലേറ്റ്

uae
  •  14 days ago
No Image

മൊസാംബിക്ക് ബോട്ടപകടം; കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

International
  •  14 days ago
No Image

രാജ്യത്തിന്റെ ആ നേട്ടത്തിനായി 1000 ഗോൾ പോലും റൊണാൾഡോ വേണ്ടെന്ന് വെച്ചേക്കാം; മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

Football
  •  14 days ago
No Image

വീഡിയോ കോളിനിടെ ഭാര്യയുമായി തർക്കം; പിന്നാലെ സഊദിയിൽ ഇന്ത്യൻ യുവാവ് ആത്മഹത്യ ചെയ്തു

Saudi-arabia
  •  14 days ago
No Image

തെങ്ങ് കടപുഴകി വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  14 days ago
No Image

ദുബൈയിൽ നിന്ന് നാട്ടിലേക്ക് എത്ര ​ഗ്രാം സ്വർണം കൊണ്ടുവരാം?

uae
  •  14 days ago