സഊദിയില്‍ പ്രതിദിനം ജോലി നഷ്ടമാകുന്നത് 2,602 വിദേശികള്‍ക്ക്
റിയാദ്: സഊദിയില്‍നിന്ന് ജോലി നഷ്ടപ്പെട്ട് പ്രതിദിനം നാട്ടിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധന. ശരാശരി 2,602 വിദേശികള്‍ക്ക് പ്രതിദിനം തൊഴില്‍ നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍. ഈ വര്‍ഷം ആദ്യത്തെ മൂന്നുമാസം കൊണ്ട് സ്വകാര്യമേഖലയില്‍ 2,34,000 ലേറെ വിദേശികളാണ് കൊഴിഞ്ഞുപോയത്. ഗാര്‍ഹിക തൊഴിലാളികളില്‍ 13,570 പേരുടെ കുറവും രേഖപ്പെടുത്തി.
കഴിഞ്ഞവര്‍ഷം വിദേശ റിക്രൂട്ട്‌മെന്റിന് അനുവദിച്ച വിസകളുടെ എണ്ണത്തിലും 65 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം അനുവദിച്ച തൊഴില്‍ വിസകള്‍ 2015നെ അപേക്ഷിച്ച് 65 ശതമാനവും 2016നെ അപേക്ഷിച്ച് 51 ശതമാനവും കുറവാണ്.
അതേസമയം പുതിയ മേഖലകളില്‍കൂടി ചൊവ്വാഴ്ച മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനാല്‍ വിദേശികള്‍ കടകള്‍ കാലിയാക്കുകയാണ്. നൂറ് ശതമാനത്തില്‍നിന്നും എഴുപത് ശതമാനമാക്കി കുറച്ചിട്ടും മുപ്പതുശതമാനം സഊദികളെവച്ച് സ്ഥാപനം നടത്തിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നതിനാലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടകള്‍ ഒഴിവാക്കുന്നത്.
വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ എന്നിങ്ങനെ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളാണ് മുഹറം ഒന്ന് മുതല്‍ ആരംഭിക്കുന്ന ആദ്യഘട്ട സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരുന്നത്.
ദിനംപ്രതി സഊദിയില്‍നിന്നും തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികളില്‍ മലയാളികള്‍ വ്യാപകമായുള്ളത് കേരളത്തില്‍ ഏറെ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."