HOME
DETAILS

ആകാശത്തേക്ക്...

  
backup
October 05 2020 | 00:10 AM

%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d
 
ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിരവധി വ്യത്യസ്ത പരിപാടികളാണ് ഇക്കുറി ഒക്‌ടോബര്‍ ആദ്യവാരം നടക്കുന്നത്. 1999 ഡിസംബര്‍ 6 ന് ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തിലാണ് ലോക ബഹിരാകാശവാരം ആഘോഷിക്കാന്‍ തീരുമാനിച്ചത്. 2000 മുതല്‍ വാരാചരണം തുടങ്ങി. ബഹിരാകാശ രംഗത്ത് പൊതുജന പങ്കാളിത്തത്തോടെ കൊണ്ടാടുന്ന ഏറ്റവും വലിയ ആഘോഷപരിപാടിയാണ് ലോക ബഹിരാകാശവാരം. ബഹിരാകാശത്തിന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യം ഉള്ളവയാണ് ഒക്‌ടോബര്‍ 4 ഉം 10 ഉം.
 
സ്ഫുട്‌നിക് -1 
പ്രപഞ്ചമെന്ന മഹാത്ഭുതം എന്നെന്നും ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത, പരന്നുകിടക്കുന്ന ആ നിശബ്ദ സാഗരത്തിന്റെ കാണാപ്പുറങ്ങളെ ശാസ്ത്രത്തിന്റെ ദൂരദര്‍ശിനികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
1957 ഒക്‌ടോബര്‍ 4നാണ് യു. എസ്.എസ്.ആര്‍ ആദ്യ മനുഷ്യനിര്‍മിത ബഹിരാകാശ പേടകം സ്ഫുട്‌നിക് -1 വിക്ഷേപിക്കുന്നത്. അതിനാല്‍ ഒക്‌ടോബര്‍ 4 - ലോകത്ത് ബഹിരാകാശ യുഗത്തിന്റെ പിറവി ആയി കണക്കാക്കപ്പെടുന്നു. തുടര്‍ന്ന് അമേരിക്കയും വലിയ തോതില്‍ ബഹിരാകാശത്തേക്ക് റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കാന്‍ തുടങ്ങി. വന്‍ ശക്തികള്‍ തമ്മിലുള്ള കിടമത്സരം ബഹിരാകാശരംഗത്തേക്കും വ്യാപിച്ചേക്കുമെന്നു വന്നപ്പോള്‍ അത്തരമൊരു വിപത്ത് തടയാന്‍ 1967 ഒക്‌ടോബര്‍ 10ന് ഐക്യരാഷ്ട്ര സംഘടന മുന്‍കൈയെടുത്ത് ബഹിരാകാശ ശേഷിയുള്ള രാജ്യങ്ങള്‍ തമ്മില്‍ ഒരു ഉടമ്പടി ഒപ്പുവച്ചു. അണുവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ ബഹിരാകാശത്തു നിരോധിക്കപ്പെടണമെന്നും ബഹിരാകാശം മനുഷ്യനന്മയ്ക്ക് (സമാധാനപരമായ ആവശ്യങ്ങള്‍ക്ക്) മാത്രമെ ഉപയോഗിക്കാവൂ എന്നുമായിരുന്നു ആ ഉടമ്പടിയുടെ കാതല്‍. അണുവായുധങ്ങളോ അതീവ പ്രഹരശേഷിയുള്ള മറ്റേതെങ്കിലും ആയുധങ്ങളോ ബഹിരാകാശത്ത് സ്ഥാപിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നും ഈ ഉടമ്പടിയില്‍ നിര്‍ദ്ദേശിക്കുന്നു. 
ഈ രണ്ടു ദിവസങ്ങളുടെയും പ്രാധാന്യം കണക്കിലെടുത്ത് ഈ രണ്ടു ദിനങ്ങളും ചേര്‍ന്ന ആഴ്ച ലോക ബഹിരാകാശ വാരായി ആചരിക്കുന്നു. 
 
 
ബഹിരാകാശ കഥ
ഭൂമിയില്‍ മനുഷ്യവാസമുണ്ടായിട്ട് നൂറ്റാണ്ടുകള്‍ ആയെങ്കിലും ബഹിരാകാശ പര്യവേഷണങ്ങള്‍ തുടങ്ങിയിട്ട് ഏതാനും ദശാബ്ദമേ ആയിട്ടുള്ളൂ. ആദ്യ മനുഷ്യനിര്‍മിത ബഹിരാകാശ പേടകമായ സ്ഫുട്‌നിക് - 1 വിക്ഷേപിച്ചിട്ട് 58 വര്‍ഷമേ ആയിട്ടുള്ളൂ. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇന്ന് ബഹിരാകാശ ഗവേഷണ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍.
ആകാശത്തിനുമപ്പുറമൊരു യാത്ര മനുഷ്യന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. ബഹിരാകാശ യാത്ര വിഷയമാക്കി ആദ്യത്തെ കഥ പ്രത്യക്ഷപ്പെട്ടത് ബി.സി. 2-ാം നൂറ്റാണ്ടിലാണ്. ലൂഷിയന്‍ എന്ന എഴുത്തുകാരന്റെ യഥാര്‍ഥ ചരിത്രം എന്ന പുസ്തകത്തിന്റെ ഇതിവൃത്തം കടലിലൂടെ സഞ്ചരിക്കുന്ന ഒരു കപ്പല്‍ ചുഴലിക്കാറ്റിന്റെ ശക്തിയാല്‍ ചന്ദ്രനില്‍ എത്തുന്നതാണ്. തുടര്‍ന്നങ്ങോട്ട് ഒട്ടനവധി ഗവേഷണങ്ങളും പര്യവേഷണങ്ങളും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. 1948-ല്‍ ആര്‍തര്‍ ക്ലാര്‍ക്ക്, ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഭൂഗോളത്തിന്റെ എല്ലാ ഭാഗത്തും വാര്‍ത്താവിനിമയം സാധ്യമാകുമെന്ന് ഒരു പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശാസ്ത്രീയ നിരീക്ഷണത്തോട് ശാസ്ത്രലോകം മുഖം തിരിക്കുകയാണുണ്ടായത്. കൃത്രിമ ഉപഗ്രഹം ഭൂമിയില്‍ പതിക്കാതെ ഭ്രമണപഥത്തില്‍ നിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസം പോലും അന്നു പലര്‍ക്കും ഉണ്ടായിരുന്നില്ല. ഇന്ന് ബഹിരാകാശ പര്യവേഷണം പുതുമയുള്ള വാര്‍ത്ത അല്ലാതായി. സ്ഫുട്‌നിക് മുതല്‍ സ്‌പേസ് ഷട്ടിലുകള്‍ വരെയുള്ള മുന്നേറ്റങ്ങള്‍ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ പടവുകളാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മറ്റേതു ബഹിരാകാശ ഏജന്‍സിയേക്കാളും മുന്നിലാണ്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ ഇന്ന് വിജയത്തിന്റെ ഒട്ടനവധി റെക്കോഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. 
 
 
ഐ.എസ്.ആര്‍.ഒ
 
 
ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത് 1950 കളിലാണ്. അക്കാലത്ത് ആണവോര്‍ജ്ജ വകുപ്പാണ് ബഹിരാകാശ ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പിന്നീട് ബഹിരാകാശ ഗവേഷണങ്ങള്‍ക്കു മാത്രമായി 1962 ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് (Indian National Committee for Space Research  (INCOSPAR) രൂപവത്കരിച്ചു. ഇതാണ് 1969 ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (Indian Space Research Organization  ISRO) ആയി മാറിയത്. ഡോ. വിക്രം സാരാഭായ് ആയിരുന്നു ആദ്യത്തെ ചെയര്‍മാന്‍. അദ്ദേഹത്തെത്തുടര്‍ന്ന് പ്രൊഫ. എം.ജി.കെ. മേനോന്‍, പ്രൊഫ. സതീഷ് ധവാന്‍, ഡോ.ജി. മാധവന്‍ നായര്‍, ഡോ. കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാന്‍ പട്ടം അലങ്കരിച്ചു. ഇപ്പോഴത്തെ ചെയര്‍മാന്‍ കെ. ശിവന്‍ ആണ്. 
 
 
ഇന്ത്യയുടെ സ്വന്തം
 
 
പല രാജ്യങ്ങളുടെയും ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ അവര്‍ നേരത്തെ സ്വായത്തമാക്കിയിരുന്ന സൈനിക ആവശ്യങ്ങള്‍ക്കായുള്ള ബാലിസ്റ്റിക് മിസൈല്‍ സങ്കേതിക വിദ്യയുടെ ചുവടുപിടിച്ചാണ് വളര്‍ന്നുവന്നത്. എന്നാല്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് രൂപീകരിച്ചിട്ടുള്ളവയാണ്. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ആര്യഭട്ടയാണ്. ഒരു സോവിയറ്റ് റോക്കറ്റ് ഉപയോഗിച്ചാണ് ഈ പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സ്വദേശീയമായ ഉപഗ്രഹം രോഹിണി-1 ആണ്. ആദ്യ പരീക്ഷണ ഉപഗ്രഹമായ ആപ്പിള്‍ 1981 ജൂണ്‍ 18 നാണ് വിക്ഷേപിച്ചത്. 1982 ഏപ്രില്‍ 10 ന് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ് പരമ്പരയ്ക്ക് തുടക്കമിട്ടു. ഐ.ആര്‍.എസ്. 1അ എന്ന തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിദൂര സംവേദന ഉപഗ്രഹത്തെ 1988 മാര്‍ച്ച് 17ന് ഭ്രമണപഥത്തിലെത്തിച്ചു. 1991-2000 കാലഘട്ടത്തിലാണ് ഐ.എസ്.ആര്‍.ഒ യുടെ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി (Polar Satellite Launch Vehicle  PSLV) വികസിപ്പിച്ചത്. 2004 സെപ്റ്റംബര്‍ 20ന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച ജി.എസ്.എല്‍.വി (Geo Synchronous Satellite Launch Vehicle  GSLV) എന്ന വിക്ഷേപണ വാഹനവും പ്രവര്‍ത്തനക്ഷമമായി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു മാത്രമുള്ള ഈ ഉപഗ്രഹം എജ്യൂസാറ്റ് എന്ന പേരിലറിയപ്പെടുന്നു. 
ഭൂപടങ്ങള്‍ തയാറാക്കാന്‍ സഹായകമായ ഉപഗ്രഹങ്ങാണ് കാര്‍ട്ടോസാറ്റ് എന്നറിയപ്പെടുന്നത്. അമച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക് ആശയവിനിമയം എളുപ്പമാക്കാന്‍ സഹായകമായതാണ് ഹാംസാറ്റ്. ഈ രണ്ടു ചെറു ഉപഗ്രഹങ്ങളും 2005 മെയ് 5-ന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചു. കാര്‍ട്ടോസാറ്റ് ശ്രേണിയില്‍ മൂന്ന് ഉപഗ്രഹങ്ങള്‍ കൂടി പിന്നീട് വിക്ഷേപിച്ചു. 2008 ഒക്‌ടോബര്‍ 22ന് ചാന്ദ്രദൗത്യ പേടകമായ ചാന്ദ്രയാന്‍-1 വിക്ഷേപിച്ചു. 2013 നവംബര്‍ 5ന് ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്‍ (Mars Orbiter Mission) വിക്ഷേപിച്ചു. 2015 സെപ്റ്റംബര്‍ 28ന് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ദൂരദര്‍ശിനി അസ്‌ട്രോസാറ്റും വിജയകരമായി വിക്ഷേപിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago