പെട്രോളിന്റെ ഏറ്റവും വലിയ ഉപയോക്താക്കള്‍ ഇരുചക്രവാഹനങ്ങള്‍: നീതി ആയോഗ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോള്‍ വിലയിലുണ്ടാകുന്ന മുന്നേറ്റം സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി നീതി ആയോഗ്. അതേസമയം രാജ്യത്ത് പെട്രോള്‍ ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് അനിയന്ത്രിതമായി രംഗത്തിറങ്ങുന്ന ബൈക്കുകള്‍ വഴിയാണെന്നും നീതി ആയോഗ് പറയുന്നു. ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തില്‍ 1.2 ലക്ഷം കോടിയുടെ പെട്രോളും ബൈക്കുകള്‍ക്കായിട്ടാണ് ചെലവഴിക്കുന്നത്.
പെട്രോള്‍ ഉപയോഗം നിയന്ത്രിക്കാന്‍ വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറുകയാണ് ഏക പോംവഴിയെന്നും നീതി ആയോഗ് പറയുന്നു. ഇന്ത്യയില്‍ 17 കോടിയിലധികം ബൈക്കുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് ഇവയില്‍ ഓരോന്നും പ്രതിദിനം അരലിറ്ററിലധികം പെട്രോള്‍ ചെലവഴിക്കുന്നുണ്ട്. ഒരു വര്‍ഷം ശരാശരി 200 ലിറ്ററിലധികമാണ് ഒരു ഇരുചക്രവാഹനത്തിനായി ഇന്ധനം ചെലവഴിക്കുന്നത്. ഇത്തരം വാഹനങ്ങളെല്ലാം കൂടി പ്രതിവര്‍ഷം ഏതാണ്ട് 3400 കോടി ലിറ്റര്‍ പെട്രോള്‍ ഉപയോഗിക്കുന്നുണ്ടെന്നും നീതി ആയോഗ് പറയുന്നു. ഇന്നലെ നീതി ആയോഗ് പുറത്തിറക്കിയ പുകരഹിത വാഹനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പെട്രോളിന് 70 രൂപയുണ്ടായിരുന്നപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കായി 2.4 ലക്ഷം കോടി രൂപയുടെ ഇന്ധനമാണ് വിറ്റഴിഞ്ഞിരുന്നത്. ആവശ്യമായ ഇന്ധനത്തില്‍ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നതില്‍ 1.2 ലക്ഷം കോടി രൂപയാണ് രാജ്യത്തിന് ചെലവ് വരുന്നത്.
അതേസമയം ഇന്ധനം ഇത്തരത്തില്‍ ചെലവഴിക്കുന്നത് പ്രായോഗികമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ധനം ഒഴിവാക്കി വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റുകയാണ് സാമ്പത്തിക രംഗത്തിന് അഭികാമ്യമെന്നും മോദി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."