HOME
DETAILS

സര്‍ക്കാരിനെതിരേ സമരം തുടരും: യു.ഡി.എഫ്

  
backup
October 05 2020 | 01:10 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%81
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ തുടരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. 
താല്‍കാലികമായി സമരം നിര്‍ത്തിയതിനെ സി.പി.എം കളിയാക്കുകയാണ്. പ്രതിപക്ഷം സമരങ്ങളില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കി പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമരം നടത്തുമെന്നും യു.ഡി.എഫ് കണ്‍വീനറായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ഹസന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരപരമ്പരയുടെ ഭാഗമായി ഈ മാസം 12ന് 140 നിയോജകമണ്ഡലങ്ങളിലും അഞ്ചു പേരെ മാത്രം പങ്കെടുപ്പിച്ച് സമരം നടത്തും. അഴിമതിയുടെ പെരുമഴക്കാലമാണ് ഇടതു സര്‍ക്കാരിന്റെ ഭരണകാലം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതിപക്ഷം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രത്യാക്രമണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കൊവിഡ് വ്യാപനത്തിനു കാരണം സര്‍ക്കാരിന്റെ ഉദാസീനതയാണ്. സ്വര്‍ണക്കടത്ത് വാര്‍ത്ത പുറത്തുവന്നതിനു തൊട്ടടുത്ത ദിവസം മുതലാണ് സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ രാഷ്ട്രീയവല്‍കരിച്ചതോടെയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം താളം തെറ്റിയതും രോഗം വ്യാപിച്ചതും.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിലെ കാലതാമസത്തിനു കാരണം സി.പി.എം- ബി.ജെ.പി രഹസ്യബന്ധമാണ്. മോദിക്കെതിരേ ഒരു വാക്കു പോലും പിണറായി പറയുന്നില്ല. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് രാജഭക്തിയാണ്. ലാവ്‌ലിന്‍ കേസില്‍ ഉള്‍പ്പെടെയുള്ള ഭയമാണ് ഇതിനു കാരണം. 
പകല്‍ സമയം സി.പി.എമ്മും ബി.ജെ.പിയും കീരിയും പാമ്പും പോലെയാണ്. എന്നാല്‍ രാത്രിയുടെ ഇരുട്ടില്‍ ഇവര്‍ ഭായിഭായി അണ്. സി.പി.എമ്മും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള രഹസ്യ ധാരണ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അറിയില്ല. 
സി.പി.ഐക്ക് ശക്തിയില്ലെങ്കിലും സി.പി.എമ്മിനേക്കാള്‍ ബുദ്ധിയുണ്ട്. അതിനാലാണ് ഭരണത്തുടര്‍ച്ച അസാധ്യമെന്ന കാനത്തിന്റെ പ്രസ്താവന. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും യു.ഡി.എഫ് പൂര്‍ണ പിന്തുണ നല്‍കും.
സന്തോഷ് ഈപ്പന്‍ കോടതിയില്‍ നല്‍കിയത് സത്യവാങ്മൂലമല്ല, മറിച്ച് അസത്യവാങ്മൂലമാണ്. യു.എ.ഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ മൂന്ന് ഐ ഫോണുകള്‍ ആര്‍ക്കൊക്കെ ലഭിച്ചെന്ന് പ്രതിപക്ഷനേതാവ് തന്നെ വെളിപ്പെടുത്തി. മന്ത്രിമാരുടെ വീടുകളില്‍ പരിശോധന നടത്തിയാല്‍ ഡി.ജി.പിക്ക് മറ്റു രണ്ടു ഫോണുകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും ഹസന്‍ പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago