HOME
DETAILS
MAL
പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി
backup
July 23 2016 | 23:07 PM
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ മഞ്ഞപ്പെട്ടിയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
ഇതിന്റെ ഭാഗമായി മഞ്ഞപ്പെട്ടി ആരോഗ്യ ഉപകേന്ദ്രത്തില്‍ കുട്ടികള്‍ക്ക് ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് നല്കി. 100 ലേറെ കുട്ടികള്‍ക്ക് ടി.ഡി വാക്സിന് നല്കി. ഡോ. ബിനു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഇബ്രാഹീം, എ.കെ ഗിരീഷ് കുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ ജയഭാരതി, രഞ്ജിനി, ജിഷ, വാര്‍ഡ് മെമ്പര്‍ ബേബി ലത, ആശാ വര്‍ക്കര്‍മാരായ സരോജിനി, റൗഫ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."