ചാലിയാര്‍ തീരത്തെ മരങ്ങള്‍ വ്യാപകമായി മുറിച്ചുകടത്തുന്നതായി പരാതി
മാവൂര്‍: ചാലിയാര്‍ തീരത്തെ മരങ്ങള്‍ സ്വകാര്യ വ്യക്തി മുറിച്ച് നീക്കുന്നു. ചാലിയാര്‍, ചെറുപുഴ, ഇരുവഴിഞ്ഞി എന്നിവയുടെ കര ഇടിഞ്ഞ് തീരുമ്പോഴാണ് അനധികൃത കരയുടെ രക്ഷാകവചമായ വര്‍മരങ്ങള്‍ മുറിച്ചുമാറ്റുന്നത്.
മരം കൊള്ളയ്ക്കുപുറമെ പുറംപോക്ക് ഭൂമിയില്‍ അനധികൃതമായി കൃഷി ചെയ്യാന്‍ വലിയ മരങ്ങള്‍ മുറിച്ച് പുഴയിലേക്ക് തള്ളുന്നതെന്നും സംശയമുണ്ട്. എളമരം കടവിനടുത്ത് ഗ്രാസിം കോംപൗണ്ടിന് പിന്നിലാണ് സംഭവം.ചാലിയാര്‍ തീരത്ത് അനധികൃത വാഴകൃഷി സജീവമാണ്.
മലപ്പുറം-കോഴിക്കോട് ജില്ലകളിലെ ഇരുകരകളിലും ലക്ഷക്കണക്കിന് വാഴ വെക്കാറുണ്ട്. ഇതിന് സൗകര്യമൊരുക്കാനാണ് യാതൊരു അനുമതിയും വാങ്ങാത്തെ തീരത്തെ വന്‍മരങ്ങള്‍ മുറിച്ച് പുഴയിലേക്ക് തള്ളിയത്. ഗ്രായിമിന്റെ മതിലിന് മറവായതിനാല്‍ ഇത് ആരുടേയും ശ്രദ്ധയില്‍പെടാറില്ല.
എന്നാല്‍ മലപ്പുറം എസ്.പിയുടെ മണല്‍ സ്‌ക്വാഡ് ആണ് ഇത് കണ്ടത്തിയത്. ഇവര്‍ മാവൂര്‍-വാഴക്കാട് പൊലിസില്‍വിവരമറിയിച്ചു.കൂറ്റന്‍ചീനിമരങ്ങള്‍ മുറിച്ച് പുഴയിലേക്ക് തള്ളുന്നത് കാരണം ഇലകള്‍ അഴുകി പുഴയിലെ വെള്ളം പകര്‍ച്ചയാകുന്നുണ്ട്.
നിരവധി കുടി വെള്ള പദ്ധതികളുള്ള ചാലിയാറിനെ നശിപ്പിക്കുകയാണന്നും നിയമ നടപടി സ്വീകരിക്കുമെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ അല്‍ ജമാല്‍ നാസര്‍ പറഞ്ഞുപ്രാഥമിക അന്വഷണത്തില്‍ യാതൊരു അനുമതിയും വാങ്ങിയിട്ടില്ലന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."