സ്കൂളിലും സാമൂഹ്യ കേന്ദ്രത്തിലും കവര്‍ച്ച ഡിജിറ്റല്‍ ക്യാമറയും പണവും കവര്‍ന്നു
നിലമ്പൂര്‍: ചന്തക്കുന്ന് ഫാത്തിമഗിരി ഇംഗ്ലീഷ് സ്കൂളിലും സോഷ്യല്‍ സര്‍വീസ് സെന്ററിലും പൂട്ട് പൊളിച്ച് കവര്‍ച്ച. 2500 രൂപയും 10000 രൂപ വിലയുള്ള ഡിജിറ്റല്‍ ക്യാമറയും മോഷണം പോയി. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജോവിറ്റ നിലമ്പൂര്‍ പൊലിസില്‍ പരാതി നല്കി. എസ്.ഐ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ പൊലിസും മലപ്പുറത്ത് നിന്നുമെത്തിയ ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
വെള്ളിയാഴ്ച രാത്രി സോഷ്യല്‍ സര്‍വീസ് സെന്ററിനു സമീപമുള്ള വാട്ടര്‍ പൈപ്പ് പൊട്ടിച്ച് കമ്പിയൂരിയെടുത്താണ് മോഷ്ടാക്കള്‍ സ്കൂളിന്റെയും സോഷ്യല്‍ സര്‍വീസ് സെന്ററിന്റെയും പൂട്ട് തകര്‍ത്ത് ഓഫിസുകളില്‍ കടന്ന് മോഷണം നടത്തിയത്. സ്കൂള്‍ ഓഫിസ് മുറിയിലും ടീച്ചേഴ്സ് മുറിയിലും സോഷ്യല്‍ സര്‍വീസ് സെന്റര്‍ ഓഫിസിലുമാണ് മോഷ്ടാക്കള്‍ കയറിയത്.
ടീച്ചേഴ്സ് മുറിയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ നിത്യ സമ്പാദ്യ പിരിവിലെ തുകയും സോഷ്യല്‍ സര്‍വീസ് സെന്ററിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ക്യാമറയുമാണ് മോഷ്ടിച്ചത്. അലമാരകളും മേശവലിപ്പുകളും വാരിവലിച്ചിട്ട നിലയിലാണ്. കുത്തിത്തുറന്ന മേശകളും അലമാരകളും ഉപയോഗശൂന്യമാക്കിയ രീതിയിലാണ്.
സമീപത്തെ ഒരു വീട്ടിലും മോഷ്ടാക്കള്‍ കവര്‍ച്ചാശ്രമം നടത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."