പ്രണയം വെളിപ്പെടുത്തി ദ്യുതി ചന്ദ്
ന്യൂഡല്‍ഹി: സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദ്. ആത്മസുഹൃത്തുമായി സ്വവര്‍ഗ പ്രണയത്തിലാണെന്നാണ് കഴിഞ്ഞ ദിവസം ദ്യുതി പറഞ്ഞത്. സ്വവര്‍ഗ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റുകൂടിയായി ദ്യുതി. ഒഡിഷ സ്വദേശിനിയായ ദ്യുതി സ്വന്തം ഗ്രാമമായ ചകാ ഗോപാല്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന കാര്യമാണ് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പേരോ വിലാസമോ ദ്യുതി വെളിപ്പെടുത്തിയിട്ടില്ല.
ഓരോ വ്യക്തിക്കും അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ട്. ഞാന്‍ എന്റെ പെണ് സുഹൃത്തിനെ തന്നെയാണ് പങ്കാളിയായി തിരഞ്ഞെടുത്തത്. എപ്പോഴും വ്യക്തിസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നയാളാണ് താന്‍. സ്വവര്‍ഗ പ്രണയത്തേയും താന്‍ പിന്തുണയ്ക്കുന്നു. ലോക ചാംപ്യന്‍ഷിപ്പിലും ഒളിംപിക്സിലുമാണ് തന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്നും ദ്യുതി പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍താരം ഏഷ്യന്‍ ഗെയിംസിന്റെ 100 മീറ്ററില്‍ വെള്ളി മെഡല്‍ നേടുന്നത്. 200 മീറ്ററിലെ നേട്ടം കഴിഞ്ഞ 16 വര്‍ഷത്തിനിടെ ആദ്യവുമാണ്. സ്വവര്‍ഗ പ്രണയം തന്റെ തെരഞ്ഞെടുപ്പാണെന്നും ആര്‍ക്കും അത് ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും ദ്യുതി പറഞ്ഞു.
സുപ്രിംകോടതി സ്വവര്‍ഗ പ്രണയത്തിനെതിരായ നിയമം തടഞ്ഞിരുന്നു. ഓരോ വ്യക്തിക്കും പ്രണയിക്കാനും അവര്‍ക്ക് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുമുള്ള അധികാരമു@ണ്ട്. പ്രണയത്തേക്കാള്‍ വലിയൊരു വൈകാരിക അനുഭവമില്ല. ഇത് തുറന്നു പറയുന്നതിനും തനിക്ക് മടിയില്ല. അന്താരാഷ്ട്ര വേദികളില്‍ മെഡല്‍ നേട്ടത്തിനായുള്ള പരിശ്രമം തുടരുമെന്നും ദ്യുതി പറഞ്ഞു.
100, 200 മീറ്റര്‍ ഓട്ടത്തിലെ ദേശീയ ചാംപ്യനായ ദ്യുതി ചന്ദ് ഖത്തറില്‍ സമാപിച്ച മീറ്റിലും മെഡല്‍ സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."