ബിന്ദുവിന്റെ കണ്ണീരൊപ്പാന്‍ കോഴിക്കോട്ടെ ഡോക്ടറും
തിരുവമ്പാടി: ഉരുള്‍പൊട്ടലില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെടുകയും വീടും വീട്ടുപകരണങ്ങളും ഒലിച്ചുപോവുകയും ചെയ്ത കൂടരഞ്ഞി കല്‍പ്പിനി കൂരിയോട്ടുമല തയ്യില്‍തൊടി ബിന്ദുവിന്റെ കണ്ണീരൊപ്പാന്‍ കോഴിക്കോട്ടു നിന്നൊരു ഡോക്ടറും.
കോഴിക്കോട്ടെ മിംസ് ആശുപത്രിയിലെ ഡോക്ടറാണ് പ്രതിമാസം നാലായിരം രൂപ ബിന്ദുവിനു നല്‍കുന്നത്. ബിന്ദുവിന്റെ കണ്ണീര്‍വറ്റിയ കഥ സുപ്രഭാതത്തിലൂടെ മനസിലാക്കിയ ഡോക്ടര്‍ പഞ്ചായത്ത് പ്രസിഡന്റുമായും സഹോദരനുമായും ബന്ധപ്പെട്ട് തുക കൈമാറാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. ഇവരുടെ പേരിലുള്ള അക്കൗണ്ടില്‍ സംഖ്യ നിക്ഷേപിക്കും.
അതിനിടെ, കൂടരഞ്ഞി പുന്നക്കല്‍ റോഡില്‍ പഞ്ചായത്ത് സംഘടിപ്പിച്ച വാടകവീട്ടിലേക്ക് ബിന്ദുവും കുടുംബവും കഴിഞ്ഞദിവസം മുതല്‍ താമസം മാറി.
വീട് ഒലിച്ചുപോയതിനാല്‍ ബിന്ദു തന്റെ തറവാട്ടുവീടായ പുന്നക്കല്‍ ഓളിക്കലിലായിരുന്നു താമസിച്ചിരുന്നത്. സ്ഥലം കിട്ടുന്ന മുറക്ക് ബിന്ദുവിന് വീടുവച്ചു നല്കാന് കൂടരഞ്ഞി സഹകരണ ബാങ്കും മുന്നോട്ടുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."