കാലിത്തീറ്റ കുംഭകോണം: ലാലുവിന് തിരിച്ചടി, പ്രത്യേക വിചാരണ വേണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കാലിത്തൂറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് തിരിച്ചടി. വിവിധ കേസുകളില്‍ പ്രത്യേകമായി വിചാരണ നേരിടണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി.
ലാലു മുഖ്യമന്ത്രിയായിരുന്ന കാലത്ത്് കന്നുകാലികള്ക്ക്്് മരുന്നു വാങ്ങാനും കാലിത്തീറ്റക്കുമെന്നും പറഞ്ഞ് ഏകദേശം 37.7 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.കുംഭകോണ കേസ്സില്‍ പ്രതിയായ അേേദ്ദഹത്തിന് അഞ്ച് വര്‍ഷത്തെ തടവ്് ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. കാലിത്തീറ്റ കേസില്‍ കുറ്റക്കാരെനെന്ന് വിധിവന്നതോടെ ലാലു പ്രസാദിന്റെ ലോക്സഭ എംപി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
1990ലാണ് സി.ബി.ഐ ഇതു സംബന്ധിച്ച് കേസെടുത്തത്. കേസ് പുറത്ത് വന്ന് 17 വര്‍ഷത്തിനു ശേഷമാണ് വിധി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."