എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്തവരായി കേരളജനത മാറും- ശ്രീധരന്‍ പിള്ള
കോഴിക്കോട്: എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയപ്രബുദ്ധതയില്ലാത്തവരായി കേരളജനത മാറുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കേരളം മാറുന്നു എന്നതാണ് വസ്തുത. 51 ചരിത്രത്തില്‍ മതവും ജാതിയുമായിരുന്നു രാഷ്ട്രീയത്തിന് അടിത്തറയായി മാറിയിരുന്നത്. രാജ്യത്ത് പിന്നീടത് മാറി വന്നു. എന്നാല്‍ 77ല്‍ ഇന്ത്യ മുഴുവന്‍ ഏകാധിപത്യത്തിന് എതിരായി വോട്ടു ചെയ്തപ്പോള്‍ 20 സീറ്റും കൊടുത്തവരാണ് കേരളത്തിലെ ജനങ്ങള്‍. ഇന്നും ദേശീയ രാഷ്ട്രീയത്തിനനുസരിച്ച് മാറാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറായിട്ടില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്ന് ബി ജെ പിക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എക്‌സിറ്റ് പോള്‍ ഫലത്തില്‍ ദേശീയതലത്തിലും കേരളത്തിലും ബി ജെ പിക്ക് അനുകൂലമായി വന്ന ഘടകങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ ഇനിയെങ്കിലും എല്‍ ഡി എഫ് നിലപാട് മാറ്റണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."