HOME
DETAILS

പെരിന്തല്‍മണ്ണയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയില്‍

  
backup
September 08 2018 | 04:09 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d-2

പെരിന്തല്‍മണ്ണ: മേഖലയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ സംഭവത്തില്‍ പ്രതി പൊലിസ് പിടിയില്‍. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി അടുത്ത നാളുകളില്‍ നാലോളം വിദ്യാലയങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതി മങ്കട കൂട്ടില്‍ സ്വദേശി ഉമ്മാടന്‍ വീട്ടില്‍ ഷിബിലി(18)യാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞമാസം അവസാനത്തില്‍ പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്നതില്‍ വിദഗ്ധനായ പ്രതിയെ വലയിലാക്കിയത്.
നഗരത്തിലെ ഗവ.ഗേള്‍സ് സ്‌കൂളിന്റെ ഓഫിസ് പൂട്ടുപൊളിച്ച് അകത്തുകടന്ന പ്രതി പണത്തിനുപുറമെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ചെക്ക് ബുക്കുകളും കവര്‍ച്ച നടത്തിയിരുന്നു.
ഇതേതുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പൊലിസ് ചെക്ക്ബുക്കിലെ ലീഫുകളുടെ വിവരം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. വ്യാജരേഖ ചമച്ച് ബാങ്കിലെത്താന്‍ സാധ്യതയുള്ളവരെ പ്രത്യേകം നിരീക്ഷിച്ചുവരുന്നതിനിടെ സ്‌കൂളില്‍നിന്നു മോഷണംപോയ ചെക്ക്‌ലീഫ് ഉപയോഗിച്ച് പ്രതി വാഹനം വാങ്ങിയതായി കണ്ടെത്തുകയും തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ പെരിന്തല്‍മണ്ണ ടൗണില്‍വച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ ഗവ.ഗേള്‍സ് സ്‌കൂളിന് പുറമെ മങ്കടയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു വിദ്യാലയങ്ങളിലും അങ്ങാടിപ്പുറം തരകന്‍ മെമ്മോറിയല്‍ സ്‌കൂളിലും നടന്ന മോഷണങ്ങള്‍ നടത്തിയത് താനാണെന്നും ഇയാള്‍ പൊലിസിനോട് സമ്മതിച്ചു.
മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അല്‍ അമീന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഒരാഴ്ചമുമ്പ് അടുത്തടുത്ത ദിവസങ്ങളിലായി മോഷണം നടന്നിരുന്നത്. പണവും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും നഷ്ട്ടപ്പെടുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയതായി പൊലിസ് അറിയിച്ചു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സി.ഐ ടി.എസ് ബിനു മൂത്തേടം, എസ്.ഐ ജോര്‍ജ്, അഡീഷണല്‍ എസ്.ഐ സി.പി മുരളി, ഉദ്യോഗസ്ഥരായ എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, അഷ്‌റഫ് കൂട്ടില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്ത് കേസിന്റെ തുടരന്വേഷണം നടത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago