സനൂപ് വധത്തില്‍ കോണ്‍ഗ്രസും ലീഗും പ്രതികരിച്ചില്ലെന്ന് റിയാസ്; മുഖ്യമന്ത്രിയുടെ മൗനം ചൂണ്ടിക്കാട്ടി കമന്റുകള്‍
കോഴിക്കോട്: തൃശൂര്‍ പുതുശേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ (26) ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മൗനം ചോദ്യംചെയ്ത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്തേയെന്നാണ് റിയാസിനോട് തിരിച്ച് ആളുകള്‍ കമന്റിലൂടെ ചോദിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസിന്റെ പ്രതികരണം. പോസ്റ്റ് ഇങ്ങനെ:
ജനകീയ പ്രവര്‍ത്തന ശൈലിയിലൂടെ നാടിന്റെ പുത്രനായി മാറിയ ഒരു പാവം ചെറുപ്പക്കാരന്‍ സനൂപിനെ കൊന്നതിന് ബിജെപിക്കെതിരെ ഒരക്ഷരം പ്രതികരിക്കാന്‍ കോണ്‍ഗ്രസ്
ഈ നിമിഷം വരെ തയ്യാറായിട്ടില്ല.
മുഖ്യശത്രുവിനെ ബിജെപി കശാപ്പു ചെയ്യുമ്പോള്‍
ലീഗിനും മൗനം സ്വാഭാവികം.
'സനൂപുമാര്‍' അവശേഷിക്കുന്നു എന്നതാണ് ഉത്തര്‍പ്രദേശ്, ഗുജറാത്ത് മോഡല്‍ ബിജെപി ആക്രമങ്ങളുടെ ഭൂമികയായി കേരളം മാറാത്തത്
എന്ന വസ്തുതയെ അധികാര കൊതിമൂത്ത
യുഡിഫ് നേതാക്കളുടെ മൗനത്തിനു മായ്ച്ചു കളയാനാകില്ല.
ജനകീയ പ്രവര്‍ത്തന ശൈലിയിലൂടെ നാടിന്റെ പുത്രനായി മാറിയ ഒരു പാവം ചെറുപ്പക്കാരൻ സനൂപിനെ കൊന്നതിന് ബിജെപിക്കെതിരെ ഒരക്ഷരം...
Posted by P A Muhammad Riyas on Monday, 5 October 2020
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രതികരണം തേടുന്നതിനു മുന്‍പ് സംസ്ഥാന ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രതികരിക്കാന്‍ ആവശ്യപ്പെടണമെന്നാണ് പോസ്റ്റിനു കീഴിലെ കമന്റുകള്‍. മുഖ്യമന്ത്രി കഴിഞ്ഞദിവസം മുതല്‍ നിരന്തരം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു പ്രതികരണം പോലും വന്നിട്ടില്ല. ഭരണം ഉണ്ടായിട്ടുപോലും സ്വന്തം പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കഴിയാത്തതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."