കശ്മീരില്‍ ഫയാസിന്റെ സംസ്‌കാര ചടങ്ങിനെത്തിയത് ആയിരങ്ങള്‍; പൊലിസിന് അന്ത്യോചാരമര്‍പ്പിക്കാന്‍ കുടുംബം മാത്രം
ജമ്മു കശ്മീര്‍: കശ്മീരില്‍ പൊലിസുമായുത്തിയത് കൊല്ലപ്പെട്ട ഫയാസ് അഹമദിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍. ഫയാസ് അഹമ്മദിന്റെ സ്വദേശമായ കുല്‍ഗാമില്‍ നടന്ന ചടങ്ങില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ ശവസംസ്‌കാരത്തിന് സമാനമായ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്.
അതേസമയം, ഫയാസ് അഹമ്മദിനെ കൊല്ലപ്പെടുത്തുന്നതിനിടെ വെടിയേറ്റു മരിച്ച പൊലിസ് ഉദ്യോഗസ്ഥന്റെ ശവസംകാരചങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. പൊലിസ്? ഉദ്യോഗസ്ഥന്‍ അസ്ഹര്‍ മെഹമൂദിന്റെ ശവസംസ്‌കാര ചടങ്ങില്‍ നിന്നും പ്രദേശവാസികള്‍ ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.
ഞായറാഴ്ച അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് അസ്ഹര്‍ മഹമൂദും ഫയാസ് അഹമദും കൊല്ലപ്പെടുന്നത്. ഇവരോടൊപ്പം മൂന്നു സിവിലിയന്‍മാരും കൊല്ലപ്പെട്ടിരുന്നു.
എട്ടു വര്‍ഷമായി കശ്മീര്‍ പൊലിസ് സേനക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് അസ്ഹര്‍. അദ്ദേഹത്തിന് രണ്ടുകുട്ടികളും ഭാര്യയുമുണ്ട്. സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തകയല്ലാതെ കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല.
2015ല്‍ ഉദ്ദംപൂരില്‍ ബി.എസ്.എഫ് ജവാന്‍മാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഫയാസ് അഹമ്മദ് . ഇയാളുടെ തലക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."