മാലിന്യക്കൂമ്പാരത്തിടയില്‍ പതിനാറുകാരിയുടെ ഏകാന്തവാസം
ന്യൂഡല്‍ഹി: മാലിന്യക്കൂമ്പാരം നിറഞ്ഞ മുറിയില്‍ അടച്ചു പൂട്ടി പതിനാറുകാരിയുടെ ഏകാന്ത വാസം. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിയുള്ള ഫഌറ്റിലാണ് ആരോടും സമ്പര്‍ക്കമില്ലാതെ മൂന്നു മാസം ഇവര്‍ കഴിച്ചു കൂട്ടിയത്. ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി കുട്ടിയെ മോചിപ്പിച്ചു. തനിക്ക തനിച്ചു താമസിക്കാനാണ് താത്പര്യമെന്നാണ് പെണ്‍കുട്ടിയുടെ പ്രതികരണം.
എന്നാല്‍ അമ്മയാണ് അവളെ അടച്ചു പൂട്ടിയതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. അതെ സമയം കുട്ടി അമ്മക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
പാണ്ഡവ് നഗറിലുള്ള ഒറ്റമുറി ഫ്‌ളാറ്റിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍, വെള്ള കുപ്പികള്‍, ഫാസ്റ്റ് ഫുഡ് പാക്കറ്റുകള്‍, മുഷിഞ്ഞ തുണികള്‍, കാര്‍ഡ് ബോക്‌സുകള്‍ എന്നിവ കുന്നുകൂടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു മുറി. ഇത് കൂടാതെ ഒരു ഇരുമ്പ് കസേരയും ഫാനും ബെഡും മാത്രമാണ് മുറിയിലുള്ളത്.
അമ്മയും സഹോദരിയും ഉണ്ടെങ്കിലും ഒറ്റക്കാണ് പെണ്‍കുട്ടിയുടെ താമസം. അവര്‍ ഇടക്ക് ഭക്ഷണവും വെള്ളവുമെത്തിക്കാറുണ്ടെങ്കിലും ഇവരെ പെണ്‍കുട്ടി വീടിനകത്തേക്ക് കയറ്റാറില്ല. ഇവരുടെ ഉച്ചത്തിലുള്ള കരച്ചില്‍ രാത്രിയില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പൊലിസെത്തുമ്പോള്‍ അകത്ത് നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. ഒടുവില്‍ അവരുടെ അമ്മ ഭക്ഷണവുമായി എത്തിയപ്പോഴാണ് പെണ്‍കുട്ടി വാതില്‍ തുറന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം നേടിയവരാണ്. ചെലവിന് കൊടുക്കുന്നതിനെച്ചൊല്ലി മാതാപിതാക്കള്‍ വഴക്കിടാറുണ്ടായിരുന്നു. ഡല്‍ഹിയില്‍ പലചരക്ക് കട നടത്തുകയാണ് പിതാവ്. ഒന്‍പതാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെ മാനസിക പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. പെണ്‍കുട്ടിക്ക് കൗണ്‍സില്‍ നല്‍കുമെന്ന് ശിശുക്ഷേമ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ വിധേയയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."