HOME
DETAILS
MAL
സംഗീത നാടക അക്കാദമിയിലെ ജാതിവിവേചനം: അടിയന്തര ഇടപെടല്‍ വേണമെന്ന് സി.പി.ഐ
backup
October 05 2020 | 23:10 PM
തൃശൂര്‍: കേരള സംഗീത നാടക അക്കാദമി അധികൃതരില്‍നിന്ന് ജാതിവിവേചനം നേരിടേണ്ടിവന്നുവെന്ന ആര്‍.എല്‍.വി രാമകൃഷ്ണന്റെ ആരോപണത്തില്‍ സാംസ്‌കാരിക വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ജാതി-ലിംഗ വിവേചനം വച്ചുപൊറുപ്പിക്കാനാവില്ലെന്നും രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സര്‍ഗഭൂമിക ഓണ്‍ലൈന്‍ പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."