HOME
DETAILS
MAL
ആരോഗ്യവകുപ്പിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷം
backup
October 05 2020 | 23:10 PM
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴവരിക്കുകയും നടപടിയെ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും സമരത്തിനിറങ്ങുകയും ചെയ്തതിനു പിന്നാലെ ആരോഗ്യവകുപ്പിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷം.
ആരോഗ്യ വകുപ്പില്‍ ഗുരുതരമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലന്ന് കാട്ടി പത്ത് കത്തുകളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ ആരോഗ്യമന്ത്രിക്കയച്ചത്.
എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. എന്താണ് ആരോഗ്യ വകുപ്പില്‍ സംഭവിക്കുന്നതെന്നും ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഇത് കൊണ്ടായിരിക്കും കഴിഞ്ഞ മൂന്നു ദിവസമായിട്ട് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണം പൂര്‍ണ്ണമായും താളംതെറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ പരിമിതമായ സാഹചര്യത്തിലാണ് ജോലി നോക്കുന്നത്. ഇവര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഒരുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."