HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്: അധ്യക്ഷസ്ഥാനത്തേക്ക്  സംവരണ നറുക്കെടുപ്പ് ഈ മാസം

  
backup
October 05 2020 | 23:10 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%a7-2
 
 
 
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ തീരുമാനമായതിനു പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണ നറുക്കെടുപ്പ് ഈ മാസം നടക്കും. ആകെയുള്ള 1,200 തദ്ദേശ സ്ഥാപനങ്ങളില്‍ 602 ഇടങ്ങളിലും വനിതകള്‍ക്കായിരിക്കും അധ്യക്ഷ പദവി ലഭിക്കുക. ശേഷിക്കുന്ന 598 ഇടങ്ങളില്‍ ജനറല്‍ സംവരണമാകും.
602 തദ്ദേശ സ്ഥാപനങ്ങളില്‍ 535 ഇടങ്ങളില്‍ ജനറല്‍ വനികളാകും അധ്യക്ഷസ്ഥാനത്തുണ്ടാവുക. 57 ഇടങ്ങളില്‍ പട്ടികജാതി സ്ത്രീകളും 10 ഇടങ്ങളില്‍ പട്ടികവര്‍ഗ സ്ത്രീകളും ഉള്‍പ്പെടെ 602 പേരും വനികളാവും അധ്യക്ഷന്മാര്‍. ശേഷിക്കുന്ന ജനറല്‍ വിഭാഗത്തില്‍ 57 പട്ടികജാതിക്കാരും 10 പട്ടികവര്‍ഗക്കാരും ഉള്‍പ്പെടെ 598 പേര്‍ പ്രസിഡന്റുമാരാകും. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളില്‍ വനിതകളാകും മേയര്‍ സ്ഥാനത്തുണ്ടാവുക. കണ്ണൂര്‍, തൃശൂര്‍, കൊച്ചി എന്നിവടങ്ങളില്‍ പുരുഷന്മാരും മേയര്‍മാരാകും.941 ഗ്രാമപഞ്ചായത്തുകളില്‍ 471 പേരാണ് വനിതാ അധ്യക്ഷന്മാരുണ്ടാവുക. ഇവരില്‍, പട്ടികജാതി സ്ത്രീകള്‍ 46 പേരും പട്ടികവര്‍ഗ സ്ത്രീകള്‍ എട്ടു പേരും ഉള്‍പ്പെടും. ജനറല്‍ വിഭാഗത്തില്‍ 470 പേരാണ് അധ്യക്ഷന്മാരാവുക. ഇവരിലും 46 പട്ടികജാതിക്കാരും എട്ട് പട്ടികവര്‍ഗക്കാരുമുണ്ടാകും. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ജനറല്‍ വനിതാ വിഭാഗത്തില്‍ 77 പേര്‍ പ്രസിഡന്റുമാരാകും. ഇവരില്‍ എട്ട് പട്ടികജാതിയിലുള്ള സ്ത്രീകളും രണ്ട് പട്ടികവര്‍ഗ സ്ത്രീകളുമുണ്ടാകും. ജനറല്‍ വിഭാഗത്തില്‍ 75 അധ്യക്ഷന്മാരെയും നറുക്കെടുപ്പിലൂടെ കണ്ടെത്തും. ഇവരിര്‍ പട്ടികജാതിയില്‍നിന്ന് ഏഴ് പേരും പട്ടികവര്‍ഗത്തില്‍പ്പെട്ട ഒരാളും ഉള്‍പ്പെടും.  ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടങ്ങളിലും വനിതകളാകും പ്രസിഡന്റുമാര്‍. ആറിടങ്ങളില്‍ ജനറല്‍ വിഭാഗത്തിലുള്ളവരും ഒരിടത്ത് മാത്രം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പ്രസിഡന്റാകും. 87 നഗരസഭകളില്‍ 44 ഇടങ്ങളില്‍ സ്ത്രീകാളാകും ചെയര്‍പേഴ്‌സനാവുക. ഇവരില്‍ മൂന്നു പേര്‍ പട്ടികജാതിയില്‍ നിന്നുള്ളവരായിരിക്കും. ശേഷിക്കുന്ന 43 ഇടങ്ങളില്‍ ജനറലായിരിക്കും. ഇവയില്‍ മൂന്നു പേര്‍ പട്ടികജാതിയില്‍ നിന്നും ഒരാള്‍ പട്ടികവര്‍ഗത്തില്‍ നിന്നുമാകും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  21 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  28 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  35 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  44 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago