തജികിസ്താന്‍ ജയിലില്‍ ഐ.എസ് കലാപം; 32 പേര് കൊല്ലപ്പെട്ടു
ദുശാബെ: തജികിസ്താന്‍ ജയിലില്‍ ഐ.എസ് തടവുകാര്‍ കലാപമുണ്ടാക്കിയതിനെ തുടര്‍ന്ന് മൂന്ന് ജയില്‍ ഗാര്‍ഡ് ഉള്‍പ്പെടെ 32 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ ദുശാബയില് നിന്ന് 10 കി.മീ അകലെ അതീവ സുരക്ഷയുള്ള വഹ്ദത്തിലെ ജയിലിലാണ് സംഭവം. കത്തിയുപയോഗിച്ച് ഐ.എസ് തടവുകാര്‍ ആക്രമിക്കുകയായിരുന്നു.
അഞ്ച് തടവുകാരും മൂന്ന് ഗാര്‍ഡുകളും ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവയ്പില്‍ 24 തടവുകാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ നിരോധിത പ്രതിപക് കക്ഷിയായ ഇസ്ലാമിക് റിനൈസെന്‍സ് പാര്‍ട്ടി ഓഫ് തജികിസ്താന്‍ (ഐ.ആര്.പി.ടി) അംഗങ്ങളാണ്.
തടവുകാരെ കൊലപ്പെടുത്തിയ ശേഷം തടവുകാരായ ഐ.എസ് ആക്രമികള്‍ മറ്റുള്ളവരെ ബന്ദികളാക്കുകയായിരുന്നെന്ന് തജികിസ്താന്‍ നീതിന്യായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ വടക്കന്‍ തജികിസ്താനിലെ കുജാണ്ടിലുണ്ടായ ജയില്‍ കലാപത്തില്‍ രണ്ട് ഗാര്‍ഡുകളും 21 തടവ് പുള്ളികളും കൊല്ലപ്പെട്ടിരുന്നു.
ആ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഐ.എസ് ഏറ്റെടുത്തിരുന്നു. 1,500 തടവുകാരുള്ള ഈ ജയില്‍ രാജ്യത്തെ അതീവ സുരക്ഷയുള്ള ജയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."