HOME
DETAILS
MAL
വിയോജന കുറിപ്പ് രേഖപ്പെടുത്തി യോഗം ബഹിഷ്കരിച്ചു
backup
July 24 2016 | 00:07 AM
എരുമപ്പെട്ടി: വേലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാറില്‍ പൊതു ജനങ്ങള്‍ അഭിപ്രായപ്പെടുത്തിയ അടിസ്ഥാന വികസന കാര്യങ്ങള്‍ മുഖവിലക്കെടുക്കാതെയാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി അന്തിമ വികസന രേഖ തയ്യാറാക്കിയതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തി യോഗം ബഹിഷ്കരിച്ചു.
കേവലം ഭൂരിപക്ഷമില്ലാതെ പഞ്ചായത്ത് ഭരണം നടത്തുന്ന സി.പി.എം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെയാണ് ജനവിരുദ്ധ വികസന രേഖ അവതരിപ്പിച്ചത്.
കുടിവെള്ളം, ഗ്രാമീണ റോഡുകള്‍ കൃഷി തുടങ്ങിയ മേഖലകളില്‍ രാഷ്ട്രീയ വിവേചനം കാണിച്ച് പ്രതിപക്ഷ അംഗങ്ങളെ അവഗണിച്ചാണ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്.
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."