HOME
DETAILS
MAL
നഗരസഭ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം
backup
July 24 2016 | 00:07 AM
കുന്നംകുളം: നഗരസഭ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും.
നഗരസഭയില്‍ നടപ്പു വര്‍ഷത്തെ പദ്ധതിരേഖ തയ്യാറാക്കി വികസന ചര്‍ച്ചകളും നടത്തി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെ നഗരസഭയിലെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന 18 ഉദ്യോഗസ്ഥര്‍ സ്ഥലം മാറിയത് നഗരസഭക്ക് വലിയ വെല്ലുവിളിയാകും.
ആരോഗ്യ വിഭാഗത്തില്‍ നിന്നാണ് ഏറെപേരും സ്ഥലം മാറ്റം ഒപ്പിച്ചെടുത്തത്.മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്പ്പെടേയുള്ള നടപടികളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും ചെയ്യേണ്ട അടിയന്തിര സാഹചര്യം നിലനില്‍ക്കെയാണ് ഈ മാറ്റം. നിയമസഭ തെരഞ്ഞെടുപ്പിനു മുന്‍പേ തന്നെ അപേക്ഷ നല്കിയിരുന്നവരാണ് മാറി പോകുന്നവരില്‍ ഏറെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."