'മനുഷ്യക്കടത്തിനെതിരേ ജാഗ്രത വേണം'
ആലപ്പുഴ: പ്രളയത്തെ തുടര്‍ന്നു സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സമൂഹത്തിലെ വനിതകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്ന് സാമൂഹ്യനീതി വകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് അഭിപ്രായപ്പെട്ടു. പ്രളയക്കെടുതിയില്‍ വലയുന്ന ആളുകളെ വശത്താക്കി മനുഷ്യക്കടത്ത് നടത്തുകയും മറ്റു രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടുകയും ചെയ്യുന്ന സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും ക്ലാസെടുത്ത ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് പറഞ്ഞു.
ജില്ലാ കയര്‍ മെഷീന്‍ മാനുഫാക്ചറിങ് സ്ഥാപനത്തില്‍ നടന്ന ബോധവത്കരണ ക്ലാസില്‍ സാമുഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോര്‍ജ്, റിട്ട. കമാന്‍ഡര്‍ അശോക് വി.എം കുമാര്‍ സംസാരിച്ചു. ജില്ലയില്‍നിന്ന് അങ്കണവാടി ടീച്ചര്‍മാര്‍, പൊലിസ് പ്രതിനിധികള്‍, വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 350 പ്രവര്‍ത്തകര്‍ ക്ലാസില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."