HOME
DETAILS

കൊറോണ കാലത്തെ മികച്ച സേവനം: അബഹയിലെ സിസ്റ്റർ ലതാരാജനെ ആദരിച്ചു

  
backup
October 06 2020 | 12:10 PM

best-work-in-ahbaha-latha-raajan

     അബഹ: കൊവിഡുമായി ബന്ധപ്പെട്ട് ആതുര സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിസ്റ്റർ ലതാരാജനെ ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു. കൊറോണ മഹാമാരിയിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അബഹയിലെ ഒട്ടേറെ വിദേശികൾക്ക് സിസ്റ്റർ ലതയുടെ സേവനം ലഭിച്ചിരുന്നു. ഇവർ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ പല രോഗികൾക്കും വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി എത്തിച്ചു കൊടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ലതാരാജ്, ബൈപാസ്സ്‌ സർജറി കഴിഞ്ഞ മുഹമ്മദെന്ന യു പി സ്വദേശിക്ക് ഒരു വർഷത്തേക്കുള്ള മരുന്നിന് പുറമെ ആശുപത്രി ജീവനക്കാരുടേയും മറ്റു സാമൂഹ്യ പ്രവർത്തകരുടേയും സഹകരണത്തോടെ സഹായധനം സമാഹരിച്ച് വീട്ടുകാർക്ക് അയച്ച് കൊടുക്കാനും മുന്നിട്ടിറങ്ങിയിറങ്ങിയതടക്കം വിവിധ മേഖലകളിൽ സജീവ സാന്നിധ്യം കൂടിയായിരുന്നു. ഒടുവിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കോൺസുലേറ്റിൽനിന്ന് സംഘടിപ്പിച്ചു കൊടുത്ത സൗജന്യ ടിക്കറ്റിലാണ് ഓപ്പറേഷന് ശേഷം മുഹമ്മദ് വീൽ ചെയറിൽ നാട്ടിലേക്ക് മടങ്ങിയത്.

    അബഹയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം റീജണൽ പ്രസിഡൻറ് കോയ ചേലേമ്പ്ര, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ വിഭാഗം അംഗവും സോഷ്യൽ ഫോറം സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ ഹനീഫ് മഞ്ചേശ്വരം എന്നിവർ മെമെന്റൊ കൈമാറി. ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്പുറം, അബഹ ബ്ലോക്ക് ഭാരവാഹികളായ മുഹമ്മദ് റാഫി പട്ടർപാലം, അബൂബക്കർ സഅദി നീലഗിരി, കബീർ കൊല്ലം എന്നിവർ ആശംസകളർപ്പിച്ചു. സിസ്റ്റർ ലതയുടെ അമ്മ ലില്ലിയും ഭർത്താവ് രാജുവും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

    കൊല്ലം കൊട്ടാരക്കര കരീപ്ര സ്വദേശിനിയായ ലത 26 വർഷമായി ആതുര സേവന മേഖലയിൽ പ്രവർത്തിച്ച്‌ വരികയാണ്. അബഹ പ്രൈവറ്റ് ഹോസ്പിറ്റൽ, അസീർ സെൻട്രൽ ഹോസ്പിറ്റൽ, അബഹ മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, അഹദ് റുഫൈദ ജനറൽ ഹോസ്പിറ്റൽ തുടങ്ങി വിവിധ ആശുപത്രികളിൽ പ്രവർത്തിച്ച ലത ഇപ്പോൾ അബഹയിലെ പ്രിൻസ് ഫൈസൽ ബിൻ ഖാലിദ് കാർഡിയാക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയി സേവനം അനുഷ്ടിച്ച് വരികയാണ്. അബഹ പാലസ് ഹോട്ടലിലെ സ്റ്റാഫ് ആയ രാജു ആണ് ഭർത്താവ്. മക്കൾ ഡോ. ബെറിൻ, ബെർലിൻ. ഏക സഹോദരി ലിനി സജി തബൂക്ക് കിംഗ് സൽമാൻ മിലിറ്ററി ആശുപത്രിയിൽ നേഴ്സ് ആണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago