HOME
DETAILS

സീറ്റ് എത്ര കിട്ടിയാലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരിക്കുമെന്ന് ബി.ജെ.പി: ബിഹാറില്‍ എന്‍.ഡി.എ സീറ്റുവിഭജനം പൂര്‍ത്തിയായി

  
backup
October 06 2020 | 13:10 PM

whatever-the-numbers-nitish-kumar-will-be-chief-minister-asserts-bjp

 

പാറ്റ്‌ന: എന്‍.ഡി.എ മുന്നണയില്‍ രൂപപ്പെട്ട അസ്വാരസ്യങ്ങള്‍ക്കിടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ജെ.ഡി.യുവിലെ നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി.

122 സീറ്റുകളില്‍ ജെ.ഡി.യുവും 121 സീറ്റുകളില്‍ ബി.ജെ.പിയും മത്സരിക്കും. ജെ.ഡി.യുവിന്റെ 122 സീറ്റുകളില്‍നിന്ന് ഏഴെണ്ണം ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്കു നല്‍കും. ബി.ജെ.പിയുടെ സീറ്റുകളില്‍നിന്നു കുറച്ച് വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും നല്‍കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു 141, ബി.ജെ.പി 102 എന്നിങ്ങനെ സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്.

എന്‍.ഡി.എ മുന്നണിയിലുണ്ടായിരുന്ന എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുമായി ഒരുതരത്തിലും പ്രശ്‌നമില്ലെന്ന് എല്‍.ജെ.പി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിഹാറിലെ എന്‍.ഡി.എയ്ക്കു നേതൃത്വം നല്‍കുന്നത് നിതീഷ് കുമാറാണെന്നും മുന്നണിയില്‍ ആ നേതൃത്വം അംഗീകരിക്കുന്നവര്‍ മാത്രം മതിയെന്നും ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടികള്‍ക്ക് എത്ര സീറ്റ് കിട്ടിയാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും ബി.ജെ.പി വ്യക്തമാക്കി.

ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം നേരത്തെതന്നെ സീറ്റുവിഭജനം പൂര്‍ത്തിയാക്കിയിരുന്നു. ആര്‍.ജെ.ഡി 144 സീറ്റുകളിലും കോണ്‍ഗ്രസ് 70 സീറ്റുകളിലും ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago