'ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തണം' ബഹ്റൈന്‍ ധനകാര്യമന്ത്രിയും ഇന്ത്യന്‍ അംബാസിഡറും കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്റൈന്‍ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും ബഹ്റൈനില്‍ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ധനകാര്യ, വ്യാപാര മേഖലകളിൽ ഇന്ത്യയും ബഹ്റൈനും തമ്മിൽ സഹകരണം വർധിച്ചുവരുന്നതായി ബഹ്റൈന്‍ ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചെപ്പെടുത്തേണ്ടതിെൻറ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
കൂടുതൽ നിക്ഷേപ അവസരങ്ങൾക്കുള്ള സാധ്യതകളും വിലയിരുത്തി. പൊതു താൽപര്യമുള്ള വിഷയങ്ങളും ആഗോള സാമ്പത്തിക രംഗത്തെ സംഭവ വികാസങ്ങളും ഇരുവരും ചർച്ച ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനായി ആഗ്രഹിക്കുന്ന ബഹ്റൈനെ അംബാസഡര്‍ പ്രകീര്‍ത്തിച്ചപ്പോള്‍ നയതന്ത്ര ദൗത്യത്തിൽ അംബാസഡർക്ക് എല്ലാ ഭാവുകങ്ങളും മന്ത്രി നേർന്നുവെന്നും പ്രാദേശിക പത്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."