പൊതു പരീക്ഷാഫലം: ബഹ്റൈനിലെ സമസ്ത മദ്റസകളില്‍ ഉജ്വല വിജയം
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് കേരളത്തിനകത്തും പുറത്തും ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയില്‍ ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ഉജ്വല വിജയം നേടി.
അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലെ മദ്റസാ വിദ്യാര്‍ഥികള്‍ക്കാണ് പൊതു പരീക്ഷ നടന്നത്.
ബഹ്റൈനില്‍ നിന്ന് മനാമ, റഫ, ജിദാലി, ഹൂറ, ഉമ്മുല്‍ ഹസം, ഹമദ് ടൗണ്‍, മുഹറഖ്, ഹിദ്ദ്, ബുദയ്യ എന്നീ ഒന്‍പത് മദ്റസകളിലേയും വിദ്യാര്‍ഥികള്‍ ഇത്തവണ മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്രആസ്ഥാനത്തെ കേന്ദ്രത്തിലാണ് പരീക്ഷയെഴുതിയത്.
പരീക്ഷ എഴുതി വിജയിച്ചവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരെല്ലാം പെണ്‍കുട്ടികളാണ്.
വിജയികളുടെ പേരുവിവരങ്ങള്‍, സ്ഥാനം, പിതാവിന്റെ പേര് എന്നിവ യഥാക്രമം
പ്ലസ് ടു:
(ഫസ്റ്റ്) - ഫാതിമ ശാകിറ - ശഹീര്‍ കാട്ടാന്പള്ളി.
(സെക്കന്റ്)- നാജിയ നസ്റിന് -നാസര്‍ ഹാജി പുളിയാവ്.
പത്താം ക്ലാസ്:
(ഫസ്റ്റ്) - നജ ഫാത്തിമ - മുഹമ്മദ് .
(സെക്കന്റ്)- ഫാത്തിമ സഹ്ല -ഉസ്മാന്
ഏഴാം ക്ലാസ്:
(ഫസ്റ്റ്) -ഫാത്തിമ അര്‍ശദ് -അര്‍ശദ് .
(സെക്കന്റ്)- ഫാത്തിമ ഹിബ -ഹംസ.
അഞ്ചാം ക്ലാസ് :
(ഫസ്റ്റ്) - നിദ ഫാത്തിമ - നാസര്‍ ഹാജി.
(സെക്കന്റ്)- ആലിയമറിയം - ജഅഫര്‍ കണ്ണൂര്‍
ഇവരെല്ലാവരും മനാമ ഇര്‍ഷാദുല്‍ മുസ് ലിമീന്‍ മദ്റസാ വിദ്യാര്‍ഥിനികളാണ്.
വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പരീക്ഷാഫലങ്ങള്‍ അതാതു മദ്റസകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കൂടാതെ http://result.samastha.org.in , http://result.samastha.info , http://samastha.info/result/ , http://results.samastha.info എന്നീ വെബ്സൈറ്റുകളിലുടെയും മാര്‍ക്ക് അടക്കമുള്ള വിശദാംശങ്ങളും മദ്റസാ തല പരീക്ഷാ ഫലങ്ങളും ലഭ്യമാണ്.
സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികളെയും മദ്റസകളെയും അഭിനന്ദിക്കുന്നതായി പരീക്ഷ സൂപ്രണ്ട് അശ്റഫ് അന്‍വരി ചേലക്കരയും റെയ്ഞ്ച് ഭാരവാഹികളും സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും അറിയിച്ചു.
ബഹ്റൈനിലെ സമസ്ത മദ്റസകള്‍ റമദാന് അവധിക്കു ശേഷം ജൂണ്‍ 15 മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും.
പുതുതായി അഡ്മിഷന് തേടുന്ന വിദ്യാര്‍ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 35107554, 33450553.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."