ഐ.എസ്.ആര്.ഒയുടെ ചാര ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന്
ന്യൂഡല്‍ഹി: ശത്രുക്കളുടെ കണ്ണില്‍പെടാതെയും എന്നാല്‍ ഏത് കാലാവസ്ഥയിലും നിരീക്ഷിക്കാന്‍ ശേഷിയുള്ള ചാര ഉപഗ്രഹം ഇന്ത്യ വിക്ഷേപിക്കുന്നു. മേഘാവൃതമായ സാഹചര്യത്തില്‍പോലും രാജ്യത്തിനുനേരെ വരുന്ന ഏത് ആക്രമണങ്ങളെയും നിരീക്ഷിക്കാന്‍ പര്യാപ്തമായ ഉപഗ്രഹമാണ് ഐ.എസ്.ആര്.ഒ വിക്ഷേപിക്കുന്നത്.
പാകിസ്താനിലെ ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണം പോലുള്ള ദൗത്യങ്ങള്‍ക്ക് ഏറെ സഹായകമാകുന്നതാണ് ഐ.എസ്.ആര്.ഒ വിക്ഷേപിക്കുന്ന ചാര ഉപഗ്രഹത്തിന്റെ പ്രത്യേകത. അഞ്ചുവര്‍ഷം വരെയാണ് ഇതിന്റെ കാലാവധി. ഇന്നലെ കൗണ്ട് ഡൗണ്‍ തുടങ്ങിയ ഉപഗ്രഹം ഇന്ന് രാവിലെ 5.30ന് ശ്രീഹരികോട്ടയില്‍ നിന്ന് വിക്ഷേപിക്കും.
റിസാറ്റ്-2ബി എന്നറിയപ്പെടുന്ന ഉപഗ്രഹത്തെ പി.എസ്.എല്‍.വിയാണ് സൗരയൂധത്തില്‍ എത്തിക്കുക. റിസാറ്റിന് 615 കിലോ ഭാരമുണ്ട്. പകലെന്നപോലെ രാത്രിയിലും ഉപഗ്രഹത്തിന്റെ ചാരക്കണ്ണുകള്‍ തുറന്നിരിക്കും. ഭൂമിയില്‍ നിന്ന് 557 കി.മീറ്റര്‍ ദൂരത്തില്‍ സൗരയൂഥത്തില്‍ നില്ക്കുന്ന ഉപഗ്രഹം കൃഷി, വനം, പ്രകൃതി ദുരന്തത്തിന് ഇടയാക്കുന്ന പ്രദേശം എന്നിവയെക്കുറിച്ചും വിവരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."