HOME
DETAILS
MAL
ഇന്തോനേഷ്യയില്‍ വീണ്ടും വിദോദോ
backup
May 21 2019 | 18:05 PM
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രസിഡന്റായി വീണ്ടും ജോകോ വിദോദോയെ തെരഞ്ഞെടുത്തു. ഏപ്രില്‍ 17ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ വിദോദോ വന്‍ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നെങ്കിലും ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്.
തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമത്വം നടന്നതായി എതിരാളിയായ റിട്ട. ജനറല്‍ പ്രോബോവോ സുബിയാന്റോ ആരോപിച്ചു. തെരഞ്ഞെടുപ്പു ഫലത്തെ നിരാകരിച്ച അദ്ദേഹം നിയമപരമായി നേരിടുമെന്നും അറിയിച്ചു. വൈസ് പ്രസിഡന്റായി വിദോദോയുടെ ഇന്തോനേഷ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് സ്ട്രഗിള്‍ സ്ഥാനാര്‍ഥി മഅ്റൂഫ് അമീന് തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."