വിട്ടയച്ചിട്ടും ക്രൂരത തുടരുന്നു; വിദേശത്തേക്കു പോകുന്നതിന് അഹദ് തമീമിക്ക് ഇസ്റാഈലിന്റെ നിരോധനം
റാമല്ല: ഫലസ്തീന് ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് ഇസ്റാഈലിന്റെ വിദേശയാത്രാ വിലക്ക്. ജോര്‍ദാന്‍ വഴി യൂറോപ്പിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ ഇസ്റാഈല്‍ അനുമതി തടഞ്ഞിരിക്കുകയാണെന്ന് ഫലസ്തീന് അധികൃതര്‍ അറിയിച്ചതായും പിതാവ് ബാസിം തമീമി പറഞ്ഞു.
ഫലസ്തീന് വിമോചന പോരാളിയായ അഹദ് തമീമിയെ നേരത്തെ ഇസ്റാഈല്‍ അറസ്റ്റ് ചെയ്ത് തടവിലിട്ടിരുന്നു. ഈ അനുഭവം പങ്കുവയ്ക്കാന്‍ വേണ്ടിയാണ് അഹദ് തമീമിക്ക് യൂറോപ്പിലേക്ക് ക്ഷണം ലഭിച്ചത്.
വെള്ളിയാഴ്ച രാവിലെ യാത്ര പുറപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍ യാത്ര നിരോധിച്ചിരിക്കുന്നുവെന്നാണ് അറിയാനായത്. എന്നാല്‍, എന്താണ് കാരണമെന്ന് ഫലസ്തീന് അധികൃതരോ ഇസ്റാഈലോ വ്യക്തമാക്കിയിട്ടില്ലെന്ന് ബാസിം തമീമി പറഞ്ഞു.
ജൂലൈ 29നാണ് എട്ടു മാസത്തെ തടവിനു ശേഷം അഹദ് തമീമിയും മാതാവ് നരിമാനും മോചിപ്പിക്കപ്പെട്ടത്. റാമല്ലയിലെ നബി സലാഹിന്റെ തന്റെ വീട്ടിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ച ഇസ്റാഈല്‍ സൈനികന്റെ മുഖത്തേക്ക് അഹദ് തമീമി ആഞ്ഞടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."