ആറടി അകലെയുള്ളവര്‍ക്കും കൊറോണ വൈറസ് ബാധിക്കുമെന്ന് യു.എസ് ആരോഗ്യകേന്ദ്രം
ന്യൂയോര്‍ക്ക്: ആറടിയിലധികം അകലെ നില്‍ക്കുന്നവരിലേക്കും രോഗബാധിതരില്‍ നിന്ന് കൊറോണ വൈറസ് ബാധിക്കാനിടയുണ്ടെന്ന് യു.എസിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി). രാജ്യത്തെ സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ആറടി(1.8 മീറ്റര്‍) അകലം പാലിച്ചേ ജോലിസ്ഥലത്തും റസ്‌റ്റോറന്റുകള്‍, കടകള്‍ എന്നിവിടങ്ങളിലും നില്‍ക്കാവൂവെന്നാണ് നേരത്തെ നിര്‍ദേശിച്ചിരുന്നത്.
ആറടി ദൂരത്തുള്ളവര്‍ക്കും രോഗം പകര്‍ന്നതായി പുതിയ പഠനങ്ങള്‍ കാണിക്കുന്നതിനാലാണ് സി.ഡി.സി പുതുക്കിയ മാര്‍ഗനിര്‍ദേശം നല്‍കിയത്.
വായുസഞ്ചാരമില്ലാത്ത അടച്ചിട്ട റൂമുകളിലുള്ളവര്‍ക്കാണ് ആറടിക്കപ്പുറത്താണെങ്കിലും വൈറസ് ബാധിക്കാന്‍ സാധ്യത ഏറെയുള്ളതെന്നും യു.എസ് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു.
ആറടി എന്നത് വളരെ ചുരുങ്ങിയ അകലമാണെന്നും വൈറസ് പകരാതിരിക്കാന്‍ ഇത് പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം പകര്‍ച്ചവ്യാധി വിദഗ്ധര്‍ എഴുതിയ ലേഖനം ബി.എം.ജെ ജേണല്‍ ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
വാഷിങ്ടണില്‍ ഒരു ഗായകനില്‍ നിന്ന് 52 പേര്‍ക്ക് കൊവിഡ് പകര്‍ന്നപ്പോള്‍ 45 അടി അകലെയുള്ളയാള്‍ക്കു പോലും വൈറസ് ബാധിച്ചതായി കൊളറാഡോ എയറോസോള്‍ വിദഗ്ധന്‍ ജോസ് ലൂയിസ് ജിമെനെസ് ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."