HOME
DETAILS
MAL
ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാര്‍ക്ക് വകുപ്പുതല പരീക്ഷ പരിശീലനം
backup
May 21 2019 | 19:05 PM
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാര്‍ക്ക് വകുപ്പുതല പരീക്ഷയ്ക്കുള്ള പരിശീലനം ഐ.എം.ജി.യുടെ തിരുവനന്തപുരം ഓഫിസില്‍ ജൂണ്‍ മൂന്ന് മുതല്‍ 29 വരെ നടക്കും. സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും, ധനകാര്യ മാനേജ്‌മെന്റ്, വ്യക്തിഗത കാഴ്ചപ്പാട്, സര്‍വീസ് ഡെലിവറി, ഇഗവേണന്‍സും അക്കൗണ്ടബിലിറ്റിയും തുടങ്ങിയവയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ക്ലാസ് മൂന്ന് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. നാമനിര്‍ദ്ദേശം ലഭിക്കേണ്ട അവസാന തീയതി മെയ് 29. കൂടുതല്‍ വിവരങ്ങള്‍ക്ക് 94476978039074825944 എന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."