എടപ്പാളില്‍ ആ 'ശങ്ക' തീര്‍ക്കാന്‍ ശുചിമുറികളില്ല
എടപ്പാള്‍: സംസ്ഥാന പാതയിലെ പ്രധാന പട്ടണങ്ങളിലൊന്നായ എടപ്പാളിലെത്തുന്ന യാത്രക്കാരുടെ ആശങ്ക തീര്‍ക്കാന്‍ ശുചി മുറികളില്ലാത്തത് ബുദ്ധിമുട്ടാകുന്നു.
പല തവണ തുക വകയിരുത്തുകയും പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തെങ്കിലും ശുചിമുറി നിര്‍മാണം ശിലാസ്ഥാപനം മാത്രമായൊതുങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജില്ലാ പഞ്ചായത്ത് ഫണ്ടണ്ടില്നിന്നു തുക വകയിരുത്തി ടൗണില്‍ തൃശൂര്‍ റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തെ പൊതു സ്ഥലത്ത് ശുചിമുറി നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും പദ്ധതി നടന്നില്ല. തുടര്‍ന്ന് ഇ ടോയ്ലറ്റ് പദ്ധതിക്ക് തുടക്കമിട്ടു.
സംസ്ഥാനപാത നിര്‍മാണത്തിന്റെ ഭാഗമായി റോഡ് അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ സ്വകാര്യ വ്യക്തിയുടെ കൈവശത്തിലിരുന്ന രണ്ടണ്ടര സെന്റ് സ്ഥലം കണ്ടെണ്ടത്തിയിരുന്നു. ഇവിടെ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും സൗകര്യപ്രദമാകും വിധം ശുചിമുറി നിര്‍മിക്കാന്‍ ധാരണയായി. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തിയെങ്കിലും സാങ്കേതിക തടസങ്ങളുടെ പേരില്‍ നടപടി പാതിവഴിയില്‍ നിലച്ചു. മേല്‍പാലം പദ്ധതി വീണ്ടണ്ടും സജീവമായതാണ് ശുചിമുറി നിര്‍മാണം താല്‍ക്കാലികമായി നിര്ത്തിവച്ചിരിക്കുന്നതിന് കാരണമായി പറയുന്നത്. പാലം വരുന്നതോടെ റോഡിന്റെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരും. ഇതോടെ ശുചിമുറി ഇവിടെ നിന്നു മാറ്റേണ്ടണ്ടിവരുമെന്ന ആശങ്കയാണ് തടസമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."