മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര പരിശോധിക്കണം: കെ. മുരളീധരന്
കോഴിക്കോട്: പെരുമാറ്റച്ചട്ടം നിലനില്‍ക്കെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രചാരണസമിതി ചെയര്മാന് കെ. മുരളീധരന്.
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലണ്ടനില്‍ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കില് കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്. അദാനി നല്കിയ കമ്മിഷന് കൊണ്ടാണോ മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്ര നടത്തിയതെന്ന് പിണറായി വിജയന് വ്യക്തമാക്കണം. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതില്‍ മോദിക്ക് ലഭിച്ച കമ്മിഷന്റെ ഒരു പങ്ക് പിണറായിക്കും ലഭിച്ചിട്ടുണ്ട്.
മോദിക്ക് ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. വിദേശയാത്രകള്‍ കൊണ്ട് ഏതെല്ലാം പദ്ധതികള്‍ മുഖ്യമന്ത്രി നടപ്പാക്കിയെന്നും വ്യക്തമാക്കണം. പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാനറിയാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും മുരളീധരന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."