HOME
DETAILS
MAL
മരുന്ന് വിപണനമേഖല ഇനി സഊദികള്‍ക്ക് സ്വന്തം
backup
September 08 2018 | 19:09 PM
റിയാദ്: സഊദിവല്‍ക്കരണത്തിന്റെ ഭാഗമായി മരുന്ന് വിപണനമേഖലയില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കുന്നത് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിര്‍ത്തിവച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വിദേശ മെഡിക്കല്‍ റെപ്രസന്റെറ്റീവുകള്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം.
മറ്റിടങ്ങളില്‍നിന്ന് ഈ മേഖലയിലേക്കുള്ള തൊഴില്‍മാറ്റവും നിര്‍ത്തിവച്ചിട്ടുണ്ട്. മരുന്ന് വിപണനമേഖലയില്‍ ജോലിചെയ്യുന്നതിന് ആവശ്യമായ സ്വദേശികളായ ഫാര്‍മസിസ്റ്റുകള്‍ ഉണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രിയും സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. തൗഫീഖ് അല്‍റബീഅ മുന്നോട്ടുവച്ച നിര്‍ദേശം തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."