എലിപ്പനി പ്രതിരോധത്തിനെതിരേ പ്രചാരണം: ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍
കൊച്ചി: എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്കെതിരേ പ്രചാരണം നടത്തിയ സംഭവത്തില്‍ പ്രകൃതിചികിത്സകനും ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാനുമായ ജേക്കബ് വടക്കന്‍ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചമ്പക്കരയിലെ പ്രകൃതിചികിത്സാ സ്ഥാപനത്തില്‍നിന്നു ക്രൈംബ്രാഞ്ച് ഓര്‍ഗനൈസ്ഡ് വിങ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ പി.എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സി സൈക്ലിന്‍ പോലുള്ളവ കഴിക്കുന്നതു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വടക്കന്‍ചേരി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഇവ കഴിച്ചാല്‍ പുതിയ രോഗങ്ങളുണ്ടാകുമെന്നും വടക്കന്‍ചേരി പറഞ്ഞിരുന്നു. ഡോക്‌സി സൈക്ലിനെതിരേ നിരവധി വേദികളിലും ഇയാള്‍ പ്രസംഗിച്ചിരുന്നു. വിഷയത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇടപെടുകയും നടപടിയാവശ്യപ്പെട്ടു ഡി.ജി.പിക്കു കത്ത് നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്നു ഡി.ജി.പിയുടെ നിര്‍ദേശമനുസരിച്ചാണ് അറസ്റ്റ് നടന്നത്. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ പ്രചരിപ്പിച്ച വിഡിയോ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി. ഏതാനും മെഡിക്കല്‍ പുസ്തകങ്ങളും വെബ്‌സൈറ്റുകളും ഉദ്ധരിച്ചാണ് ഇയാള്‍ എലിപ്പനി പ്രതിരോധത്തിനായി നിര്‍ദേശിക്കപ്പെട്ട മരുന്നുകള്‍ കഴിച്ചാല്‍ പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നു പ്രചാരണം നടത്തിയിരുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിനു സൈബര്‍ സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ചേരിക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."