എലിപ്പനി നമുക്കൊന്നിച്ച് പ്രതിരോധിക്കാം
1886ല്‍ അഡോള്‍ഫ് വീല്‍ എന്ന ജര്‍മന്‍ ഡോക്ടറാണ് എലിപ്പനിയെക്കുറിച്ച് ആദ്യമായി സൂചന നല്‍കിയത്. 1990ലാണ് കേരളത്തില്‍ ആദ്യമായി എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് (ഘലുീേുെശൃീശെ)െ റിപ്പോര്‍ട്ട് ചെയ്തത്. സ്‌പൈറോകീറ്റ് വിഭാഗത്തില്‍പ്പെടുന്ന 'ലെപ്‌റ്റോസ്‌പൈറ ഇക്ടറോ ഹെമറാജിക്ക' എന്ന ബാക്ടീരിയയാണ് ഈ അസുഖം പടര്‍ത്തുന്നത്.
എലിപ്പനിയെ വീല്‍സ് ഡിസീസ് എന്നും വിശേഷിപ്പിക്കാറുണ്ട്. മൃഗജന്യ രോഗമായ (ദീീിീശേര റശലെമലെ) ലെപ്‌റ്റോസ്‌പൈറോസിസ് കൂടുതലായും കരണ്ടുതിന്നുന്ന ജീവികളില്‍ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. ഇതില്‍ പ്രധാനമായും എലികളില്‍ നിന്നാണ് മനുഷ്യ ശരീരത്തിലേക്ക് രോഗാണു പ്രവേശിക്കുന്നത്.
വന്യജീവികളും വളരെ വിരളമായി വളര്‍ത്തുമൃഗങ്ങളും ഈ അണുക്കളുടെ വാഹകരാകുന്നു . ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയകള്‍ ഇത്തരം മൃഗങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുകയും മൃഗമൂത്രത്തിലൂടെ പുറംതള്ളപ്പെടുകയും ചെയ്യുന്നു. ഇവ പ്രധാനമായും വെള്ളത്തിലും ഈര്‍പ്പമുള്ള മണ്ണിലുമാണ് കാണപ്പെടുന്നത്.
എങ്ങനെ മനുഷ്യരിലേക്ക് ?
മലിനജല സമ്പര്‍ക്കമാണ് പ്രധാനമായും രോഗകാരണമായി കണക്കാക്കപ്പെടുന്നത്. മലിനവും കെട്ടിക്കിടക്കുന്നതുമായുള്ള വെള്ളത്തില്‍ നിന്നും ഈര്‍പ്പമുള്ള മണ്ണില്‍ നിന്നുമാണ് അണുക്കള്‍ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.
=ശരീരദ്വാരങ്ങളിലൂടെയും മുറിവുകളിലൂടെയും ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.
=6 മില്ലി മൈക്രോണ്‍ മാത്രം വലിപ്പം വരുന്ന ലെപ്‌റ്റോ സ്‌പൈറ ബാക്ടീരിയകള്‍ അനായാസമായി ശരീരത്തിലെ ചെറിയ മുറിവുകളിലുടെ അകത്തേക്കെത്തുന്നു.
=ശേഷം രക്തത്തില്‍ കലരുകയും ശരീരത്തില്‍ ആന്റിബോഡി ഉല്‍പാദിപ്പിക്കുകയും തല്‍ഫലമായി ശരീര താപനില ഉയരുകയും പിന്നീട് ഇത് ബാഹ്യമായി പനിയായും മറ്റ് രോഗലക്ഷണങ്ങളായും പ്രകടമാകുന്നു.
രോഗലക്ഷണങ്ങള്‍:
=സാധാരണയായി അണുബാധിച്ചാല്‍ 514 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. ലെപ്‌റ്റോസ്‌പൈറോസിസ് ബാധിച്ചാല്‍ രണ്ട് ഘട്ടങ്ങളിലായാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക.
പ്രഥമഘട്ടത്തില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍:
=വിറയലോട് കൂടിയ പനി.
=കണ്ണുകള്‍ ചുവക്കുക.
=മൂത്രത്തിന്റെ അളവ് കുറയുക.
=പേശിവേദന (പ്രധാനമായും കാലിലെ പേശികള്‍ക്ക് അനുഭവപ്പെടുന്ന വേദന).
=തളര്‍ച്ച അനുഭവപ്പെടുക.
=തൊണ്ട വരള്‍ച്ച.
=തലകറക്കം.
=ഛര്‍ദ്ദിയും വയറിളക്കവും.
=മഞ്ഞപ്പിത്തം.
=സന്ധികളില്‍ അനുഭവപ്പെടുന്ന വേദന.
=ചര്‍മത്തില്‍ ചുവന്ന് തടിച്ച പാടുകള്‍.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ ഉറപ്പാക്കണ്.
അടുത്ത ഘട്ടത്തില്‍ അസുഖം ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുകയും ചിലപ്പോള്‍ മരണത്തിന്ന് വരെ കാരണമാകുന്നു. ഹൃദയ മിടിപ്പ് വര്‍ദ്ധിക്കുക , തലച്ചോറിലെ പഴുപ്പ്, ശ്വാസകോശത്തിലുണ്ടാകുന്ന രക്തസ്രാവം, കരള്‍വീക്കം. വൃക്കക്ക് സംഭവിക്കുന്ന തകരാറ് എന്നിവ അവയില്‍ ചിലത് മാത്രമാണ്.
രോഗം ബാധിക്കാന്‍ സാധ്യതയുള്ളവര്‍:
=കൃഷിക്കാര്‍.
=കര്‍ഷകത്തൊഴിലാളികള്‍.
=പ്രളയ ബാധിത മേഘലയില്‍ വസിക്കുന്നവര്‍.
=മാലിന്യ സംസ്‌കരണ ജോലി ചെയ്യുന്നവര്‍.
=മൃഗപരിരക്ഷകര്‍ ,
=ചികിത്സകര്‍.
=അറവുശാലയില്‍ ജോലി ചെയ്യുന്നവര്‍.
ചികിത്സാ രീതികള്‍ :
=ശരീരത്തില്‍ പ്രവേശിച്ച രോഗാണുക്കളെ പ്രഥമഘട്ടത്തില്‍ തന്നെ തിരിച്ചറിയുകയും വളര്‍ച്ചയെ തടയുകയും നശിപ്പിക്കുകയും ചെയ്യുകയാണ് പ്രധാന ചികിത്സാ രീതി.
=ഇതിന് വേണ്ടി ഫലപ്രദമായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നു :
=സെഫോടാക്‌സിം , ഡോക്‌സിസൈക്ലിന്‍, പെന്‍സിലിന്‍, ആംപിസിലില്‍, അമോക്‌സിസിലിന്‍ എന്നിവയാണ് സാധാരണ രീതിയില്‍ ഉപയോഗിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
പ്രളയബാധിത മേഖലകളില്‍ കഴിയുന്നവരില്‍ രോഗം പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ മലിനജല സമ്പര്‍ക്കം പൂര്‍ണ്ണമായും വെടിയുക.
-വെള്ളക്കെട്ടിലേക്കും ചെളിമണ്ണിലേക്കും ഇറങ്ങേണ്ട സാഹചര്യത്തില്‍ കൈകാലുകള്‍ റബ്ബര്‍ ഷൂസ്, ഗ്ലൗസ് എന്നിവ പോലോത്തത് കൊണ്ട് സുരക്ഷിതമാക്കുക.
-കൃഷിക്കാര്‍, ഫാമുകളില്‍ ജോലി ചെയ്യുന്നവര്‍, മൃഗ പരിരക്ഷകര്‍ എന്നിവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
-ജോലിക്ക് മുമ്പും ശേഷവും കൈക്കാലുകളില്‍ ആന്റി സെപ്റ്റിക് ലേപനങ്ങള്‍ പുരട്ടുക.
-കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ അതിസൂക്ഷ്മമായി ഡ്രസിംഗ് ചെയ്യേണ്ടതാണ്.
-കന്ന്കാലി തൊഴുത്തുകളില്‍ നിന്നും മറ്റും വിസര്‍ജ്യ വസ്തുക്കള്‍ പരിസരങ്ങളിലേക്ക് അലക്ഷ്യമായി ഒഴുക്കിവിടാതിരിക്കുക.
-വെള്ളക്കെട്ടുകളിലും മറ്റും മീന്‍പിടിത്തം , നീന്തല്‍ എന്നിവ ഒഴിവാക്കുക.
-വീടുകളില്‍ ഭക്ഷണവും വെള്ളവും ശരിയായ രീതിയില്‍ മൂടിവെച്ച് സൂക്ഷിക്കുക.
-തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
-വ്യക്തി ശുചിത്യവും പരിസര ശുചിത്യവും ഒരു പോലെ നിലനിര്‍ത്തുക വഴി എലിപ്പനിയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."