HOME
DETAILS

സുപ്രിംകോടതി സാവകാശം അനുവദിച്ചില്ല; നടപടിക്കൊരുങ്ങി മരട് മുനിസിപ്പാലിറ്റി

  
backup
May 22 2019 | 17:05 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81



കൊച്ചി: മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ പരിപാലനചട്ടം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാനുള്ള സുപ്രിംകോടതി വിധിക്കെതിരേ ഒരു കൂട്ടം ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹരജിയില്‍ അനുകൂലനടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതോടെ നടപടിക്കൊരുങ്ങി മരട് മുനിസിപ്പാലാറ്റി. ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റുമ്പോള്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ പെരുവഴിയിലാകുമെന്നും അവര്‍ക്ക് മറ്റൊരു താമസയിടം കണ്ടെത്തുന്നതുവരെ പെളിച്ചു നീക്കല്‍ നടപടി മാറ്റിവയ്ക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുന്നരീതിയില്‍ നിയമലംഘനം നടത്തിയതിന് പരിഗണന അര്‍ഹിക്കുന്നില്ലെന്നും ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ബില്‍ഡര്‍മാര്‍ക്കെതിരേ നിയമനടപടിയിലേക്ക് നീങ്ങാമെന്നും സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.


മെയ് എട്ടിനാണ് സുപ്രിംകോടതി ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതുവരെ വിധിപകര്‍പ്പ് ലഭ്യമായിട്ടില്ലെന്നും പകര്‍പ്പ് കിട്ടിയാല്‍ കോടതിവിധി നടപ്പാക്കാതെ മറ്റ് മാര്‍ഗമില്ലെന്നും മരട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ ടി.എച്ച് നദീറ'സുപ്രഭാത'ത്തോട് പറഞ്ഞു. മരട് പഞ്ചായത്ത് ആയിരുന്നപ്പോഴാണ് നിയമലംഘനം നടന്നത്. അന്നത്തെ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളമുള്ളവര്‍ തീരദേശ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരാണ്. ഇവര്‍ക്കെതിരേ തദ്ദേശ സ്വയംഭരണവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവരും. മുനിസിപ്പാലിറ്റിയില്‍പ്പെട്ട 33 ഡിവിഷനുകളിലും തീരദേശവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി മത്സ്യത്തൊഴിലാളികളുണ്ട്. അവരുടെ വീടുകള്‍ പുതുക്കി പണിയാന്‍പോലും സാധിക്കാത്ത അവസ്ഥയിലിരിക്കെയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്. വഞ്ചിക്കപ്പെട്ട് ഫ്‌ളാറ്റ് വാങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ഒരു മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്നിരിക്കെ വിധിക്ക് സ്റ്റേ സമ്പാദിക്കാന്‍ ബില്‍ഡര്‍മാരും നെട്ടോട്ടത്തിലാണ്. കഴിഞ്ഞ ദിവസം ഒരു ബില്‍ഡര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്നതിനാല്‍ ഇടപെടാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. റിവ്യൂ ഹരജി നല്‍കി അനുകൂല വിധി സമ്പാദിക്കാമെന്ന പ്രതീക്ഷയിലാണ് ഫ്‌ളാറ്റുടമകള്‍. ജെയ്ന്‍ ഹൗസിങ്, ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago