അനധികൃത മദ്യ വില്പന; പരാതി നല്‍കും
കല്‍പ്പറ്റ: മുണ്ടേരി, മണിയങ്കോട് പ്രദേശങ്ങളില്‍ മദ്യവില്പന തകൃതിയായി നടക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ എച്ച്.എസ് യൂനിറ്റ് ആരോപിച്ചു. മുണ്ടേരി ഗവ. ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നതിന്റെ പരിസര പ്രദേശങ്ങളില്‍ ചില കടകളും വ്യക്തികളും മദ്യവില്പന നടത്തുന്നുണ്ട്. മണിയങ്കോട് വയല്പാടി പ്രദേശത്തും അനധികൃത മദ്യവില്പനക്കാര് സജീവമാണ്. അമിത മദ്യ ഉപഭോഗത്താല്‍ ഈ പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീകളും കുട്ടികളുമുള്പ്പടെയുള്ളവര്ക്ക് പകല്‍സമയങ്ങളില്‍ പോലും വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അനധികൃത മദ്യവില്പന നടത്തുന്നവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മദ്യപാനം തടയുന്നതിനുമായി ജില്ലാ പൊലിസ് മേധാവി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കും. തുടര്‍നടപടികളുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പ് നല്കി. യൂനിറ്റ് സെക്രട്ടറി ബിനേഷ് യോഗം ഉദ്ഘാടനം ചെയ്തു. പ്രജീഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."