നോർക്ക വക്കീലിന്റെ നിയമോപദേശം സമാജം ഓൺലൈൻ വഴി ലഭ്യമാക്കുന്നു
മനാമ: ബഹ്‌റൈൻ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന തൊഴിൽ വിഷയങ്ങൾക്ക്, നോർക്ക വക്കീലിന്റെ നിയമോപദേശം ബഹ്‌റൈൻ കേരളീയ സമാജം ഫേസ്ബുക്ക് പേജ് വഴി ലഭ്യമാക്കുമെന്ന് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി- നോർക്ക ജനറൽ കൺവീനർ കെ. ടി. സലീമിനെയോ (33750999), നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയെയോ (35320667) ഒക്ടോബർ 12 തിങ്കളാഴ്ച വൈകീട്ട് 7 നും 9 നും ഇടയിൽ വിളിക്കാവുന്നതാണ്. കൂടാതെ ഈ മൊബൈൽ നമ്പറുകളിൽ വാട്സപ്പ് സന്ദേശം വഴിയും, സമാജം ഫേസ്ബുക്ക് ലൈവ് പോസ്റ്റിൽ കമന്റ് ആയും സംശയങ്ങൾ ചോദിക്കാം.
ഇവക്കെല്ലാം പൊതുവെ ഉപകരിക്കും വിധം, നോർക്ക ബഹ്‌റൈനിൽ ചുമതലപ്പെടുത്തിയ അഡ്വ: ശ്രീജിത്ത് കൃഷ്ണൻ സമാജം ഫേസ് ബുക്ക് പേജിലൂടെ തത്സമയം നിയമോപദേശം നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."