HOME
DETAILS

കാടും തോല്‍ക്കും... ഈ പാര്‍ക്കിനോട്..!

  
backup
May 08 2017 | 21:05 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%88-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


കാസര്‍കോട്: നഗരസഭാ ഓഫിസിന് മൂക്കിനുതാഴെ നഗരമധ്യത്തിലുള്ള പാര്‍ക്ക് കണ്ടാല്‍ കൊടും കാടുപോലും തോല്‍ക്കും. 2005ല്‍ നഗരസഭ പണി കഴിപ്പിച്ച പാര്‍ക്കാണ് ആരാലും ശ്രദ്ധിക്കാതെ കാടുകയറി കിടക്കുന്നത്.
ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്താനുള്ള സാമൂഹ്യ വിരുദ്ധരുടെ താവളമായും മാറിക്കഴിഞ്ഞ പാര്‍ക്കിലേക്ക് ഒരാള്‍ പോലും ഇപ്പോള്‍ തിരിഞ്ഞ് നോക്കാറില്ല.
നഗരസഭയുടെ അനാസ്ഥ മൂലം നഗരത്തിലെത്തിയാല്‍ വിശ്രമിക്കാനുള്ള മനോഹരമായ പാര്‍ക്കാണ് നശിക്കുന്നത്. നഗരസഭാ ഓഫിസിന്റെയും ഗസ്റ്റ് ഹൗസിന്റെയും റെസ്റ്റ് ഹൗസിന്റെയും ജില്ലാ ലൈബ്രറിയടക്കം രണ്ട് ലൈബ്രറികളും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുമുള്ള നഗരത്തിന്റെ ഹൃദയഭാഗത്താണ് പാര്‍ക്ക് കാടുകയറി നശിക്കുന്നത്.തകര്‍ന്ന് വീണ് ഇരിപ്പിടങ്ങള്‍
പാര്‍ക്കില്‍ നിര്‍മിച്ച ഇരിപ്പിടങ്ങളും ചുറ്റുമതിലിന്റെ ഒരു ഭാഗവും തകര്‍ന്ന് വീണിട്ട് മാസങ്ങളായി. പാര്‍ക്കിന് മുന്നില്‍ റോഡിന് അഭിമുഖമായി നിര്‍മിച്ച ഇരിപ്പിടങ്ങളില്‍ പലതും തകര്‍ന്നിരിക്കുകയാണ്.
കൂടാതെ വൃത്തിഹീനമായി അന്തരീക്ഷമായതിനാല്‍ ഈ ഇരിപ്പിടങ്ങളില്‍ ഇരുന്നു വിശ്രമിക്കാനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പാര്‍ക്കിന്റെ ഒരു ഭാഗത്തെ ചുറ്റുമതില്‍ പൂര്‍ണമായും തകര്‍ന്ന് വീണിരിക്കുകയാണ്.
2005 ല്‍ നിര്‍മിച്ചതില്‍ പിന്നെ പാര്‍ക്കില്‍ ഒരു നവീകരണ പ്രവര്‍ത്തനവും നടന്നിട്ടില്ല. നഗരസഭയുടെ നിര്‍ദേശപ്രകാരം ലെന്‍സ്‌ഫെഡ് താലൂക്ക് കമ്മിറ്റിയുടെ മനോഹര നിര്‍മിതിയാണ് അധികൃതരുടെ അനാസ്ഥകാരണം കാട് കയറി നശിക്കുന്നത്. പാര്‍ക്കിന്റെ പ്രവേശന കവാടത്തിലൂടെ കയറിയാല്‍ കാണാന്‍ പറ്റുന്ന മനോഹരമായ നിര്‍മിതിയുടെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്ന് കിടക്കുകയാണ്.
നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പാര്‍ക്ക് ഇപ്പോള്‍ നഗരത്തിന്റെ കുപ്പത്തൊട്ടിയാണ്. മാലിന്യങ്ങളുടെ കൂമ്പാരമാണ് പാര്‍ക്കില്‍. മാലിന്യം വലിച്ചെറിയാന്‍ ഏറ്റവും നല്ല സ്ഥലമായി ജനം പാര്‍ക്കിനെ കണ്ടെത്തിയിരിക്കുന്നു. പാര്‍ക്കില്‍ പ്ലാസ്റ്റിക് കുപ്പികളുടെയടക്കം വലിയ ശേഖരമാണ് ഉള്ളത്. രൂക്ഷമായി ദുര്‍ഗന്ധം പാര്‍ക്കില്‍ കയറിയാല്‍ അനുഭവപ്പെടുന്നത് മാലിന്യം വലിച്ചെറിയുന്നതിനാലാണെന്ന് പരിസരവാസികള്‍ പറയുന്നു.
പാര്‍ക്കിനകത്ത് അറിയാതെയെങ്കിലും കയറിപോയെങ്കില്‍ ഇഴജന്തുക്കളെ ഭയന്നേ പറ്റൂ. പാര്‍ക്കിന്റെ പകുതി ഭാഗവും കാട് കയറിയിരിക്കുകയാണ്. പാര്‍ക്കിനകത്തെ വലിയ മരങ്ങള്‍ മുറിഞ്ഞ് വീണും വലിയ തോതില്‍ കാട് വളര്‍ന്നും പാര്‍ക്കിന് ഇപ്പോള്‍ ഒരു വന്‍കാടിന്റെ പ്രതീതിയാണ്.
ഇഴജന്തുക്കളും മറ്റ് വിഷജീവികളും പാര്‍ക്കിനകത്തുണ്ടെന്ന് പരിസരത്തുള്ളവര്‍ പറയുന്നു. പച്ചിലകള്‍ നിറഞ്ഞ് പാര്‍ക്കിന്റെ എല്ലാ ഭാഗവും ഇഴജന്തുക്കള്‍ക്ക് വിഹരിക്കാനുള്ളതായിരിക്കുന്നു.
നഗരത്തിലെ സാമൂഹ്യവിരുദ്ധരുടെ താവളമായി പാര്‍ക്ക് മാറിയിട്ട് മാസങ്ങളായി. പട്ടാപ്പകള്‍ പോലും കഞ്ചാവും ലഹരി വസ്തുക്കളും വില്‍പ്പന നടത്തുവാന്‍ സൗകര്യമുള്ള സ്ഥലമായി മാറിയിരിക്കുന്നു പാര്‍ക്ക്.
പാര്‍ക്കിനകത്തേക്ക് ഇപ്പോള്‍ സാമൂഹ്യവിരുദ്ധര്‍ മാത്രമേ പ്രവേശിക്കാറുള്ളൂവെന്ന് അറിഞ്ഞിട്ടും പൊലിസ് ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ച പാര്‍ക്കിനകത്ത് വെച്ച് ഇരുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ടും പൊലിസ് ഇക്കാര്യത്തെ കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്തുന്നില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ പാര്‍ക്കിലെത്തുന്ന അതിഥികള്‍. ഇത്തരക്കാരെ ഭയന്ന് സ്വദേശികളാരും പാര്‍ക്കിലേക്ക് കാലെടുത്ത് വെക്കാറില്ല. പാര്‍ക്കിനകത്ത് പകല്‍ സമയങ്ങളില്‍ പരസ്യമദ്യപാനവും നടക്കുന്നുണ്ടെന്ന് പരിസരത്തുള്ളവര്‍ പറയുന്നു.
പാര്‍ക്കിന്റെ നവീകരണം അനിവാര്യമാണെന്ന് പാര്‍ക്ക് കാണുന്ന ആരും പറയും. പാര്‍ക്ക് അറ്റകുറ്റപണി നടത്തി ചായം പൂശുകയും ചെയ്യണം. കൂടാതെ ലഘു ഭക്ഷണശാലയും കുട്ടികള്‍ക്ക് കളിക്കാനുള്ള റൈഡറുകളടക്കമുള്ള ഉപകരണങ്ങളും സ്ഥാപിച്ചാല്‍ പാര്‍ക്കിലേക്ക് ആളുകള്‍ ഒഴുകിയെത്തും.
നഗരസഭ പാര്‍ക്ക് ലേലം വിളിച്ച് നല്‍കുകയും കൃത്യമായി ശുചീകരണം നടത്തുകയും ചെയ്താല്‍ മതി. പാര്‍ക്കിന് ഒരു കാവല്‍ക്കാരനെ കൂടി വെച്ചാല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാവുന്ന രീതിയില്‍ മാറ്റിയെടുക്കാനാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

Kerala
  •  2 months ago
No Image

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം 'പരിമിത'മെന്ന്; വ്യോമാക്രമണവും വ്യാപകം

International
  •  2 months ago
No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  2 months ago
No Image

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

Kerala
  •  2 months ago
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago