ശക്തമായ കാറ്റിലും മഴയിലും വ്യാപക നഷ്ടം
കാസര്‍കോട്: കനത്ത വേനല്‍ ചൂടില്‍ നിന്ന് ആശ്വാസമായി ഇന്നലെ ജില്ലയില്‍ വ്യാപകമായി കനത്തമഴ പെയ്തു. പുലര്‍ച്ചെ ഒരു മണിയോടെ തുടങ്ങിയ മഴ പലയിടത്തും മണിക്കൂറുകളോളം നീണ്ട് നിന്നു. മഴയോടൊപ്പം ഉണ്ടായ കാറ്റില്‍ വ്യാപക നഷ്ടമുണ്ടായിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഉപകരണങ്ങള്‍ നശിച്ചു.
കനത്തമഴയില്‍ ഉപ്പളയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ അഗര്‍ത്തിമൂലയിലെ അബൂബക്കറിന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. ഷിറിയ ഓണന്തയില്‍ സദാശിവ ഷെട്ടിയുടെ 200 വാഴകളും ആനന്ദ ഷെട്ടിയുടെ 100 വാഴകളും നിലം പൊത്തി. കാഞ്ഞങ്ങാടിന്റെ മലയോരത്തും മറ്റും വ്യാപക നഷ്ടമുണ്ടായിട്ടുണ്ട്. കാറ്റില്‍ നിരവധി സ്ഥലങ്ങളില്‍ മരം കടപുഴകി വീണു. മഴയോടൊപ്പം കാറ്റെത്തിയതോടെ ഇന്നലെ അര്‍ദ്ധരാത്രി തന്നെ ജില്ലയുടെ വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധം താറുമാറായി.
തൃക്കരിപ്പൂര്‍: കഴിഞ്ഞ ദിവസം രാത്രി വീശിയടിച്ച കാറ്റില്‍ തൃക്കരിപ്പൂരില്‍ മരങ്ങള്‍ വീണും തെങ്ങുകള്‍ കടപുഴകിയും നാശനഷ്ടളുണ്ടായി. പൊറോപ്പാട് മസ്ജിദിന്റെ മിനാരത്തില്‍ ഉറപ്പിച്ച കോണി കാറ്റില്‍ ഇലക്ട്രിക് ലൈനിലേക്ക് മറിഞ്ഞുവീണു. തൃക്കരിപ്പൂര്‍ മണ്ടമ്പം റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി. ഇന്നലെ വരെ തൃക്കരിപ്പൂരിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."