HOME
DETAILS

പ്രളയത്തിന്റെ ബാക്കിപത്രം; മത്തുര്‍ വയലില്‍ 50 ഏക്കറില്‍ ചളിയും മണലുമടിഞ്ഞു

  
backup
September 09, 2018 | 3:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ac%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d

പനമരം: കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മത്തുര്‍ ചെമ്പോട്ടിതോട് തകര്‍ന്ന് വെള്ളം വയലിലെത്തിയത് കര്‍ഷകര്‍ക്ക് ദുരിതമായി.
ഈ പ്രദേശത്ത് ഏകദേശം 150തോളം ഏക്കറില്‍ നഞ്ച നെല്‍കൃഷിയാണ് ചെയ്ത് വന്നിരുന്നത്. ഈ ഭാഗങ്ങളില്‍ നഞ്ചകൃഷിയെ ആശ്രയിച്ചാണ് വര്‍ഷത്തെ ഉപജീവനത്തിനുള്ള നെല്ല് സംഭരിച്ച് വെക്കുന്നത്. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം ഇവിടുത്തെ പാരമ്പര്യ കൃഷിയെ തകിടം മറിച്ചിരിക്കുകയാണ്. നെല്‍വയലിനോട് ചേര്‍ന്നുള്ള വലിയതോട് പൊട്ടി വെള്ളം വയലിലേക്ക് ഒഴികയതോടെ 50 ഏക്കറോളം വയലുകളില്‍ മണലും ചെളിയും കൊണ്ട് നിറഞ്ഞു. കാലവര്‍ഷത്തിന്റെ മധ്യത്തില്‍ തന്നെ നഞ്ചകൃഷിക്കാവശ്യാമായ ഞാറ് നട്ട് പാകപ്പെടുത്തി വെക്കാറാണ് ഇവരുടെ പതിവ്. ആദ്യത്തെ വെള്ളപൊക്കത്തില്‍ തന്നെ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം വന്നിരുന്നു. 150 ഏക്കര്‍ കൃഷിക്ക് ആവശ്യമായ ഞാറ് പൂര്‍ണമായും നശിച്ചു. അന്ന് ഒരേക്കര്‍ കൃഷിയിറക്കാന്‍ പതിനൊന്നായിരം രൂപ ചിലവ് വന്നപ്പോള്‍ വെള്ളക്കെട്ട് ഇറങ്ങിയതിന് ശേഷം വയലുകള്‍ കൃഷിക്ക് പാകപ്പെടുത്താന്‍ ഒരു ഏക്കറിന് 17,000 രൂപ അധിക ചിലവ് വന്നതായി പ്രദേശത്തെ കര്‍ഷകനായ സുരേഷ് പറഞ്ഞു. അവിടെയാണ് വീണ്ടും വെള്ളമെത്തി ദുരിതം വിതച്ചത്. വയലുകളിലും തോടുകളിലും അടിഞ്ഞ്കുടിയ ചെളിയും മണലും നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി തരണമെന്നൊണ് ഇവിടുത്തെ കര്‍ഷകരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

Kerala
  •  3 days ago
No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  3 days ago
No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  3 days ago
No Image

കേരളത്തിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ പ്രവാസലോകത്തും ആഘോഷം; പ്രശംസിച്ച് നേതാക്കള്‍

qatar
  •  3 days ago
No Image

ഇരട്ടി ഊർജവുമായി യു.ഡി.എഫ്; ഇനി മിഷൻ 2026

Kerala
  •  3 days ago
No Image

മേയർ സ്ഥാനാർഥികളിൽ 13 പേർക്ക് ജയം; അഞ്ചുപേർക്ക് തോൽവി

Kerala
  •  3 days ago
No Image

തദ്ദേശപ്പോര്; മുൻ എം.എൽ.എമാരിൽ നാലു പേർ ജയിച്ചു കയറി

Kerala
  •  3 days ago
No Image

കൂടെനിന്നവരെ കൈവിടാതെ ഉരുൾഭൂമി

Kerala
  •  3 days ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ജി. വിനോദ് അന്തരിച്ചു

latest
  •  3 days ago
No Image

തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽ സമ്മിശ്ര പ്രതികരണം

Kerala
  •  3 days ago