HOME
DETAILS

ലൈഫ് മിഷന്‍: വിദേശപണം നേരിട്ടു കൈപ്പറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍

  
backup
October 09 2020 | 01:10 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%87%e0%b4%b0
 
 
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. 
സി.ബി.ഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് ലൈഫ് മിഷന്‍ പദ്ധതി സി.ഇ.ഒ യു.വി ജോസ്, യൂനിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. 
ചെയ്തു കഴിഞ്ഞിട്ടുള്ള സേവനങ്ങള്‍ക്കുള്ള തുകയാണ് യു.എ.ഇ കോണ്‍സുലേറ്റ് മുഖേന റെഡ് ക്രസന്റ് യൂനിടാക്കിനു നല്‍കിയതെന്നു അനില്‍ അക്കര എം.എല്‍.എയ്ക്കുവേണ്ടി അഡ്വ. കെ.ബി ഗണേഷ് കോടതിയില്‍ ബോധിപ്പിച്ചു.
ഭാവിയില്‍ ചെയ്യാനിരിക്കുന്ന സേവനങ്ങള്‍ക്കുള്ള തുകയല്ല യൂനിടാക്കിന് കൈമാറിയിട്ടുള്ളത്. റെഡ് ക്രസന്റിനെ പ്രതിനിധീകരിക്കാന്‍ യു.എ.ഇ കോണ്‍സുലേറ്റിനു അംഗീകാരമില്ലെന്നും അദ്ദേഹം വാദിച്ചു. 
ലൈഫ് മിഷനുവേണ്ടി യൂനിടാക്കും റെഡ് ക്രസന്റുമായി ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നു സി.ബി.ഐ കോടതിയില്‍ വ്യക്താക്കി. ലൈഫ് മിഷനിലെ ഇടപാടുകള്‍ക്ക് അടിത്തറയില്ല. 
പദ്ധതിക്കുവേണ്ടി യു.എ.ഇ കോണ്‍സുലാര്‍ ജനറല്‍ 30 മുതല്‍ 20 ശതമാനം വരെയും സ്വപ്ന 10 ശതമാനം വരെയുമുള്ള തുക കമ്മിഷന്‍ ആവശ്യപ്പെട്ടതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. യൂനിടാക്ക് കരാറിലേര്‍പ്പെട്ടത് ടെണ്ടറിനു ശേഷമാണെന്ന വാദം തെറ്റാണെന്നു സി.ബി.ഐ ബോധിപ്പിച്ചു. 
സന്തോഷ് ഈപ്പനും സ്വര്‍ണക്കടത്തു കേസ് പ്രതികളുമായി നടത്തിയ ചര്‍ച്ചകളില്‍ എം ശിവശങ്കര്‍ ശക്തമായി പങ്കെടുത്തിട്ടുണ്ട്. പിന്നെങ്ങിനെയാണ് ടെണ്ടറിലൂടെയാണ് കരാറിലേര്‍പ്പെട്ടുവെന്നു പറയാന്‍ കഴിയുന്നതെന്നും സി.ബി.ഐ കോടതിയില്‍ ചോദ്യമുന്നയിച്ചു. 
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു വിദേശപണം നേരിട്ടു കൈപ്പറ്റിയിട്ടില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. എല്ലാ ഇടപാടുകളും ബാങ്ക് മുഖേനയാണ് നടത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക അനുമതിയില്ലാതെ ഇത്തരത്തിലൊരു കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. 
വിദേശ സഹായ വിനിമയ നിയമത്തിനു വിരുദ്ധമായി 10 ലക്ഷം യു.എ.ഇ ദിര്‍ഹം സ്വകാര്യ കരാറുകാരായ യൂനിടാക്ക്, സാന്‍ വെഞ്ചേഴ്‌സ് എന്നിവര്‍ക്കു നല്‍കിയതിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു അനില്‍ അക്കര എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  31 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago